എരുമേലിക്ക് ഐശ്വര്യം തേടി ക്ഷേത്രത്തിൽ സഹസ്ര കലശത്തിന് ഭക്തി നിർഭരമായ തുടക്കം. ധർമ ശാസ്താ ക്ഷേത്രത്തിലാണ് രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സഹസ്ര കലശത്തിന് തുടക്കമായത്. താഴ്മൺമഠം തന്ത്രി ബ്രഹ്മശ്രീ കണ്ഠരര് രാജീവരുടെ നേതൃത്തിലാണ് സഹസ്ര കലശത്തിന് തുടക്കമായത്.

പാപ പരിഹാരവും പ്രായശ്ചിത്തവും തേടുന്ന സഹസ്ര കലശം ക്ഷേത്രത്തിനും നാടിനും ഭക്തർക്കും ഐശ്വര്യവും ക്ഷേമവും പ്രദാനം ചെയ്യുന്നതിനുളളതാണ്. പുഷ്പാഭിഷേകം, ആചാര്യ വരണം, ജലദ്രോണി പൂജ, കുംഭേശ കർക്കരി പൂജ, ബ്രഹ്മ കലശ പൂജ , പരികലശ പൂജ, അധിവാസ പൂജ തുടങ്ങിയവ നടന്നു. ശനിയാഴ്ച രാവിലെ കലശാഭിഷേകത്തോടെയാണ് പൂജകൾ ആരംഭിക്കുക.

ദേവസ്വം പ്രസിഡൻറ്റ് പ്രയാർ ഗോപാലകൃഷ്ണൻ പങ്കെടുക്കും.താഴ്മണ്‍മഠം തന്ത്രി ബ്രഹ്മശ്രീ കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സഹസ്രകലശാ ഭിഷേക ത്തിന് തുടക്കമായി. kalasham 1 copy kalasham 3 copySCOLERS നാളെ ക്ഷേത്ര പൂജയ്ക്ക് ശേഷം രാവിലെ 9ന് കലശാഭിഷേകം, കളഭാഭി ഷേകം എന്നിവ നടക്കും.ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ,അമ്പലപ്പുഴ പേട്ട സംഘം സമൂഹ പേരിയോൻ കളത്തിൽ ചന്ദ്രശേഖരൻ,ആലങ്ങാട്ട് യോഗം പെരിയോൻ എ കെ വിജയകുമാർ,ആലങ്ങാട്ട്യോഗം വെളിച്ചപ്പാട് കാമ്പളളി ൽ ശങ്കരൻ വേണുഗോപാൻ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കും.