കാഞ്ഞിരപ്പള്ളി : രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ റംസാന്‍ ആശംസകളുമായി നൈനാര്‍പള്ളിയി ലെത്തി. സെന്‍ട്രല്‍ ജമാഅത്ത് ഇമാം ശിഫാര്‍ മൗലവിയുടെ ഓഫീസില്‍ വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ എത്തിയ മാര്‍ മാത്യു അറയ്ക്കല്‍, ഫാ.ജോണ്‍ തകിടി പ്പുറം എന്നിവരെ തെന്‍ട്രല്‍ ജമാഅത്ത് സെക്രട്ടറി ഫൈസി ചെറുകര യുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

അരമണിക്കൂറോളം സൗഹൃദ സംഭാഷണങ്ങള്‍ക്കു ശേഷം ശിഫാര്‍ മൗലവിക്ക് സ്‌നേഹ സമ്മാനവും നല്‍കിയാണ് ഇവര്‍ യാത്ര പറഞ്ഞത്.  സഹോദര സമുദായങ്ങളുമായി പരസ്പരണ സഹകരണത്തിനും സ്‌നേഹം പങ്കുവെക്കുന്നതിനുമായി  കഴിഞ്ഞ എതാനും വര്‍ഷങ്ങളായി  തുടരുന്ന പതിവ് സന്ദര്‍നമായിരുന്നു നടന്നതെന്ന് ജമാഅത്ത് ഇമാം ശിഫാര്‍ മൗലവി പറഞ്ഞു.