കോട്ടയം പാന്പാടിയില്‍ 12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ആശ്വാസ് ഭവന്‍ ഡയറക്ടര്‍ അറസ്റ്റില്‍. പാന്പാടി സ്വദേശി ജോസഫ് മാത്യുവാണ് അറസ്റ്റിലായത്. പെ ണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാ ണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. സംഭവം നടന്ന ആശ്വാ സ് ഭവന്റെ പ്രവര്‍ത്തനം ഇതേ തുടര്‍ന്ന് മരവിപ്പിച്ചു.

കോട്ടയം പാന്പാടി ആശ്വാസ് ഭവനില്‍ 2016ലാണ് സംഭവം നടക്കുന്നത്. ആശ്വാസ് ഭവനില്‍ ഉണ്ടായിരുന്ന ബാലികയെ ഡയറക്ടറായ ജോസഫ് മാത്യു പലതവണ പീ ഡിപ്പിച്ചുവെന്നാണ് പരാതി.പെണ്‍കുട്ടി സംഭവത്തെ കുറിച്ച് സ്‌കൂളിലെ അധ്യാപക രോട് പറഞ്ഞതിനെ തുടര്‍ന്നാണ് പീഡന വിവരം പുറത്തറയുന്നത്. പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ച് അറിയുകയും പൊലീ സ് കേസ് കൈമാറുകയുമായിരുന്നു.പൊലീസ് കേസ് എടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ജോസഫ് മാത്യുവിനെ ഇന്ന ലെ കുട്ടിക്കാനത്ത് വെച്ച് പൊലീസ് പിടികൂടുകയായിരുന്നു. ജോസഫ് മാത്യുവിനെതി രെ പോക്‌സോ ചുമത്തിയിട്ടുണ്ട്.സിഡബ്ല്യൂസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആശ്വാസ് ഭവന്റെ പ്രവര്‍ത്തനം മരവിപ്പിച്ചു.ഇവിടെയുണ്ടായിരുന്ന 12 കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയല്‍ കമ്മിറ്റിയു ടെ കീഴിലേക്ക് മാറ്റിയിട്ടുണ്ട്.ഇയാള്‍ക്കെതിരെ മുന്‍പും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടു ണ്ടെന്നാണ് പൊലീസ് പറയുന്നത് .