പൊന്‍കുന്നം:റോഡ് സുരക്ഷാ സന്ദേശമുയര്‍ത്തി പൊന്‍കുന്നത്ത് സംഘടിപ്പിച്ച ബുള്ളറ്റ് റാലി  ആവേശമായി. പൊന്‍കുന്നം ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിലായിരുന്നു ബുള്ളറ്റ് റാലി സംഘടിപ്പിച്ചത്. ഹൈറേഞ്ച് ബുള്‍സ് ബുള്ളറ്റ് ക്ലബ്ബിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.  100 ലധികം ബുള്ളറ്റുകള്‍ അണിനിരന്ന റാലി കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ഇമ്മാനുവല്‍ പോള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. bullet rally 3 copy bullet rally 8
ബുള്ളറ്റ് ക്ലബ്ബിലെ അംഗങ്ങള്‍ക്കൊപ്പം യൂണിഫോം ധരിച്ച പോലീസുകാരും ബുള്ളറ്റുകളുമായി നിലയില്‍ അണിനിരന്നു. പൊന്‍കുന്നം ഗവ :ഹൈസ്‌കൂളിന് സമീപത്ത് നിന്നും ആരംഭിച്ച റാലി കാഞ്ഞിരപ്പള്ളി മുണ്ടക്കയം മേഖലകളിലൂടെ സഞ്ചരിച്ച് തിരികെ പൊന്‍കുന്നത്ത്  എത്തി സമാപിച്ചു.
SCOLERSbullet rally 6 bullet rally 4 copy
റോഡപകടങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ റോഡ് നിയമങ്ങള്‍ പാലിക്കു ന്നതിന്റെ ആവശ്യകതയെപ്പറ്റി  യാത്രക്കാരെ ബോധവല്‍ക്കരി ക്കാനായിരുന്നു റാലി സംഘടിപ്പിച്ചത്. പരിപാടിയോടനുബന്ധിച്ച് റോഡുസുരക്ഷ ബോധവല്‍ക്കരണ സന്ദേശമുയര്‍ത്തി ലഘുലേഖകളും ഇതോടെപ്പം വിതരണം ചെയ്തു.

popularsplash 1