ഹലോ കേള്‍ക്കുന്നുണ്ടോ…..

കേള്‍ക്കുന്നില്ല, കേള്‍ക്കുന്നില്ല………കമ്പിളി പുതപ്പ് കമ്പിളി പുതുപ്പ്.
റാജി റാവു സ്പീക്കിംഗ് എന്ന സിനിമയിലെ പ്രശസ്തമായ ഡയലോ ഗാണിത്.ഈ അവസ്ഥയിലാണിപ്പോള്‍ ഏന്തയാര്‍ നിവാസികള്‍

കൂട്ടിക്കല്‍: ഏന്തയാറ്റില്‍ ദീര്‍ഘ കാലമായി ബി.എസ്.എന്‍ എല്‍ പരിധി ക്കുപുറത്താണ്.ഏന്തയാര്‍ ടെലഫോണ്‍ എക്സ്ചേഞ്ചിന്റെ പരിധിയി ല്‍നിന്നും ബി.എസ്.എന്‍.എല്‍ മൊബൈലില്‍ നിന്നും വിളിക്കാനും കോളുകള്‍ സ്വീകരിക്കാനും കഴിയാത്തതിനാല്‍ മറ്റു സ്വകാര്യ മൊബൈ ല്‍ കമ്പനികളിലേക്കുമാറാനാണ് ഗ്രാമ വാസികളുടെ ആലോചന.bsnllബി.എസ്.എന്‍.എല്‍ നിന്നും വിളിക്കാനും കോള്‍ അറ്റന്‍ഡ് ചെയ്യാനും ബസ്സില്‍ കയറി തേന്‍പുഴയിലോ വെട്ടിക്കാനത്തോ എത്തേണ്ട ഗതികേടി ലാണന്നാണ് നാട്ടുകാരുടെ പരാതി.വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന ബി.എസ്.എന്‍എല്‍ ഉപഭോക്താക്കള്‍ ഇപ്പോള്‍ ഇവിടെ മറ്റു സ്വകാര്യ കമ്പനിയുടെ സിംകൂടി അഡീഷണലായി ഉപയോഗിക്കുകയാണ്.SCOLERSഏന്തയാര്‍ ടൗണില്‍ പോലും പലപ്പോഴും ബി.എസ്.എന്‍.എല്‍ പരുധി ക്കു പുറത്തു തന്നെയാണ്.മുമ്പ് പലതവണ ഇത്തരം സാഹചര്യമുണ്ടാ യപ്പോഴെല്ലാം പരാതിയെ തുടര്‍ന്നു നടപടി സ്വീകരിച്ചിരുന്നു.എന്നാല്‍ അടുത്ത കാലത്തു ഇതു പതിവു സംഭവമായിരിക്കുകയാണ്. പലപ്പോ ഴും ബി.എസ്.എന്‍.എല്‍ ഫോണ്‍ നിശ്ചലം തന്നെ.

ഹര്‍ത്താലിനെ തുടര്‍ന്നു മാറ്റി വച്ച ഒരു ജോലിയുടെ ഇന്റര്‍വ്യൂ വിനെ ത്താന്‍ ഉദ്യോഗാര്‍ത്ഥിയെ ഫോണില്‍ അറിയിക്കുന്നതിനായി സ്വകാര്യ കമ്പനി ശ്രമം നടത്തിയെങ്കിലും പ്രയോജനപെടാതിരുന്നതിനെ തുടര്‍ന്നു ഇവിടെ യുവതിക്കു ജോലി നഷ്ടമായി.ബി.എസ്.എന്‍.എല്‍ അധികാരി കള്‍ അടിയന്തിര നടപിട സ്വീകരിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.