ചിറക്കടവ് മൂന്നാം മൈലില്‍ സ്‌കൂള്‍ ബസിന്റെ മുകളിലേക്ക് മരങ്ങള്‍ കട പുഴകി വീണു. വിദ്യാര്‍ത്ഥികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ചിറക്കടവ് സെന്റ് ഇഫ്രേംസ് സ്‌കൂളിലെ ബസിന്റെ മുകളിലേക്കാണ് രാവിലെ ഒമ്പതരയോടെ സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികളുമായി വരുന്നതിനിടെ ചിറക്കടവ് മൂന്നാം മൈലില്‍ വെച്ച് വന്‍ മരം കടപുഴകി വീണത്.റോഡിന് കുറുകെ വാഹനത്തിന്റെ മുകളിലേക്ക് വീണ മരം വൈദ്യുതി ലൈനിലും സമീപത്തെ കെട്ടിടത്തിലും തങ്ങി നിന്നതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.

ഈ സമയം എല്‍.പി, യു.പി വിഭാഗങ്ങളിലെ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ബസിലുണ്ടായിരുന്നു. തല നാഴിഴക്കാണ് വന്‍ അപകടം ഒഴിവായത്.ഭയ ചകിതരായ വിദ്യാര്‍ത്ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.സംഭവമറിഞ്ഞ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും നാട്ടുകാരും മറ്റു സ്ഥലത്ത് ഓടിയെത്തി.

സമീപത്ത് തന്നെ അപകട ഭീഷണിയിലായ മറ്റൊരു മരവും നില നില്‍ക്കുന്നുണ്ട്.ഇതും മുറിച്ച് മാറ്റണമെന്ന് നാട്ടുകാര്‍ ആവിശ്യപ്പെട്ടു. അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് കഴിഞ്ഞ ദിവസം കോട്ടയം ജില്ലാ കളക്ടറുടെ ഉത്തരവ് ഉണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി ഫയര്‍ ഫോഴ്‌സും പൊന്‍കുന്നം പോലീസും സ്ഥലത്തത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.