ജോലിക്ക് നിന്ന വീട്ടില്‍ നിന്നും സ്വര്‍ണവും വിദേശ കറന്‍സികളും കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍. കോട്ടയം പാറത്തോട് സ്വദേശിനിയായ ഷീല സുരേഷിനെ മുണ്ടക്ക യം പൊലീസാണ് അറസ്റ്റു ചെയ്തത്. കൂടുതല്‍ പേരെ ഷീല സമാനമായ രീതിയില്‍ തട്ടിപ്പിനിരയാക്കയതായി പൊലീസ് സംശയിക്കുന്നുണ്ട്.

ബാംഗ്ലൂരില്‍ താമസമാക്കിയ മലയാളി ദമ്പതികളുടെ വീട്ടില്‍ നിന്നാണ് ജോലിക്കാരി ഷീല സുരേഷ് വിദേശ കറന്‍സിയും ആഭരണങ്ങളും കവര്‍ന്നത്. ദമ്പതികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വഷണത്തില ബാംഗ്ലൂരില്‍ നിന്ന് വന്ന സ്വകാര്യ ബസില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. 
പരിശോധനയില്‍ ഷീലയുടെ ബാഗില്‍ നിന്നും തൊണ്ടിമുതല്‍ കണ്ടെടുത്തു. ഒരാഴ്ച മുമ്പാണ് ഷീല പത്രപ്പരസ്യം കണ്ട് ബാഗ്ലൂരിലെ മലയാളികുടെ വീട്ടില്‍ ജോലിയ്‌ക്കെ ത്തിയത്. കുടംബത്തെ വിശ്വാസത്തിലെടുക്കാന്‍ കയ്യിലുണ്ടായിരുന്ന മുക്കുപണ്ടം സ്വര്‍ണമെന്ന വ്യാജേന വീട്ടുകാരെ സൂക്ഷിക്കാനായി ഏല്‍പിച്ചു.

ഷീല വന്നതിന്റെ പിറ്റേന്ന് ദമ്പതികളുടെ കുട്ടിയുടെ സ്വര്‍ണമാല നഷ്ടപ്പെട്ടിരുന്നു. എങ്കിലും ഷീലയെ വീട്ടുകാര്‍ സംശയിച്ചില്ല ഇത് മുതലെടുത്തായിരുന്നു പിന്നീടുള്ള മോഷണം. ജോലിയു ടെ ആവശ്യത്തിന് വിദേശത്ത് പോകുന്നതിനുവേണ്ടി ദമ്പതികള്‍ മാറ്റിയെടുത്ത കറന്‍സികളാണ് ഷീല മോഷ്ടിച്ചത്. 
തന്റെ മകനെ പൊലീസ് പിടികൂടിയെന്നും ഏത്രയു പെട്ടെന്ന് നാട്ടിലെത്തണമെന്നും വിശ്വസിപ്പിച്ച് ഷീല മോഷണശേഷം ബാംഗ്ലൂരില്‍ നിന്നും പോരുകയായിരുന്നു. ഷീലയെ ബസില്‍ കയറ്റിയ ശേഷം തിരികെ വീട്ടിലെത്തി നോക്കിയപ്പോഴാണ് മോഷണം നടന്ന വിവരം ദമ്പതികള്‍ അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെ പ്രതി ബസ് മാറികയറിയ വിവരം പൊലീസിന് ലഭിച്ചു. തുടര്‍ന്ന് രാവിലെ മുണ്ടക്കയത്ത് കാത്തുനിന്ന പൊലീസ് ബസില്‍ നിന്നും പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു.