എരുമേലി : മേൽവിലാസത്തിലെ വീട്ടുപേര് സർക്കാരിനെകൊണ്ട് ഒന്ന് അംഗീകരിപ്പിച്ച് കിട്ടാൻ ഒരു പ്രദേശത്തെ നാനൂറിൽ പരം വീട്ടുകാർക്ക് കാത്തിരിക്കേണ്ടി വന്നത് 32 വർഷം. ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടതോടെ സ്വന്തം വീട്ടുപേരിൽ കരം അടച്ച് ഇവർക്ക് വില്ലേജ് ഓഫിസിൽ നിന്നും കരമടച്ച രസീത് നൽകാൻ നടപടികളായി. വേറിട്ട ഈ സംഭവം എരുമേലിയിലെ ശ്രീനിപുരം കോളനിയിലാണ്.house number 3
വഴിപ്പറമ്പിൽ കുഞ്ഞൂഞ്ഞ്, മാവുങ്കൽ പുരയിടം മുഹമ്മദ് ഹനീഫ എന്നിവർക്ക് വേണ്ടി കുഞ്ഞൂഞ്ഞിൻറ്റെ മകനും പൊതുപ്രവർത്തക നുമായ വഴിപ്പറമ്പിൽ ബിജു നൽകിയ പരാതിയിലാണ് ഇപ്പോൾ നടപ ടികളായത്.SCOLERS
1984 ൽ റോഡ്, തോട് പുറമ്പോക്കുകളിൽ നിന്നും ശ്രീനിപു രത്ത് നാല് സെൻറ്റ് വീതം ഭൂമി നൽകി പുനരധിവസിപ്പിച്ച കുടുംബ ങ്ങ ൾക്കാണ് റവന്യു രേഖകളിൽ വീട്ടുപേര് ഉൾപ്പെടാതിരുന്നത്. പകരം പ്രദേശത്തി ന് നൽകിയിരുന്ന വിവിധ പ്ലോട്ടുകളുടെ നമ്പരാണ് പട്ടയ ത്തിൽ നൽകി യത്.house number 2
ഇത് മാറ്റി വീട്ടുപേര് ഉൾപ്പെടുത്തണമെന്ന അപേക്ഷകൾ തളളിക്കളയുക യായിരുന്നു. പട്ടയത്തിലും കരമടച്ച രസീതിലും വീട്ടുപേരില്ലാത്ത തിനാ ൽ ഇവർക്ക് ബാങ്കുകളിൽ നിന്ന് വായ്പകളും കിട്ടിയില്ല. അതേസമയം ഇവിടെ ഭൂമി വാങ്ങി താമസിക്കുന്നവർക്ക് വീട്ടുപേരിൽ തന്നെ രേഖക ൾ നൽകി.
ഇത് ചൂണ്ടിക്കാട്ടി പരാതികൾ നൽകിയതും തളളിക്കളഞ്ഞു. കഴിഞ്ഞ സർക്കാരിൻറ്റെ കാലത്ത് സുതാര്യകേരളം പരിപാടിയിലും മുഖ്യമന്ത്രിയുടെ ജനസമ്പർക്കപരിപാടിയിലും പരാതികൾ നൽകിയിട്ടും പ്രയോജനമുണ്ടായില്ല.house number 1
തണ്ടപ്പേര് രജിസ്റ്ററിൽ രേഖകൾ തിരുത്താനാവില്ലന്നാണ് മറുപടി ലഭി ച്ചത്. കഴിഞ്ഞയിടെ മുഖ്യമന്ത്രിയുടെ ജനകീയം പരിപാടിയിൽ പരാതി നൽകിയതോടെയാണ് അനുകൂല നടപടികളുണ്ടായത്.  മുഖ്യമന്ത്രിയുടെ ഉത്തരവിനെ തുടർന്ന് കാഞ്ഞിരപ്പളളി അഡീഷണൽ തഹസിൽദാർ ജി മ്മി എബ്രഹാമാണ് നടപടികൾ സ്വീകരിച്ചത്. ഇന്നലെ എരുമേലി തെക്ക് വില്ലജ് ഓഫിസിൽ നിന്നും വീട്ടുപേര് ചേർത്ത ആദ്യ കരം അടച്ച രസീത് വഴിപ്പറമ്പിൽ കുഞ്ഞൂഞ്ഞിന് നൽകി.