metro-2കാഞ്ഞിരപ്പള്ളി:സുഹൃത്തിന്റെ കൃഷിയില്‍ ആകര്‍ഷിക്കപ്പെട്ട് ഒരു കൂട്ടം യുവാക്കള്‍ ജൈവ കൃഷിയിലേക്ക്.വിവിധ ബിസിനസുകള്‍ നടത്തിവരുന്ന 12 യുവാക്കള്‍ ചേര്‍ന്നാണ് പഞ്ചായത്തംഗം സുബിന്‍ സലീമിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി കേന്ദ്രമാക്കി ഹരിതമിത്രം എന്ന പേരില്‍ കര്‍ഷക കൂട്ടായ്മ രൂപീകരിച്ച് ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമിട്ടത്. krishi-1-copykrishi-3-copy
റബറിന്റെ വിലയിടിവില്‍ പതറാതെ കാഞ്ഞിരപ്പള്ളി പുതുപ്പറമ്പില്‍ അജി സലിം നടത്തുന്ന ബഹുവിള കൃഷി കണ്ടാണ് സുഹൃത്തുക്കളായ യുവാക്കള്‍ക്ക് പ്രേരണയായത്. ഇവരുടെ കൂട്ടായ്മയ്ക്കു പിന്തുണയേകാന്‍ സഹോദരങ്ങളായ കല്ലുങ്കല്‍ ഷൈനും ഷെല്‍സിനും ഒന്നാം മൈല്‍ മിനിമില്ലിന് സമീപം തങ്ങളുടെ സ്വന്തം സ്ഥലത്തു നിന്നും 50 സെന്റ് സ്ഥലം ഇവര്‍ക്ക് കൃഷിക്കായി വിട്ടു നല്‍കി.

ഇവിടെയുണ്ടായിരുന്ന റബ്ബര്‍ വെട്ടിമാറ്റിയാണ് കൃഷി നടത്തുന്നത്. മണ്ണൊരുക്കിയ ശേഷം കാബേജ്, പാവല്‍, കോവല്‍, നിത്യകറി, വഴുതന, ചീനി,ചീര ,പച്ചപ്പയര്‍ തുടങ്ങിയവയാണ് കൃഷിചെയ്തിരിക്കുന്നത്. കൃഷിയിടത്തില്‍ ആവശ്യത്തിനുള്ള വെള്ളത്തിനായി പമ്പ് സെറ്റും സ്ഥാപിച്ചു. krishi-4-copy krishi-2-copy
മെഗാസ്റ്റാര്‍ മമ്മൂട്ടിയുള്‍പ്പടെയുള്ളവരെ വിഷരഹിത കൃഷിയിലേക്ക് നയിച്ച ജൈവകൃഷി പ്രചാരകന്‍ കെ.എം.ഹിലാല്‍ കേരളപിറവി ദിനത്തില്‍ പച്ചക്കറി വിത്തുകള്‍ നട്ട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന യോഗം ടി.പ്രസാദ് ഉദ്ഘാടനം ചെയ്തു.അജി സലിം, നസീര്‍ ഖാന്‍ , വി. പി ഇസ്മയില്‍ , ഷമീം അഹമ്മദ് , സുബിന്‍ സലിം , എന്‍. സോമനാഥന്‍ , ഷാമോന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.lab siva-2