കാഞ്ഞിരപ്പള്ളി: സി.പി.എം പുറത്താക്കിയ മുന്‍ ഏരിയ സെക്രട്ടറി ടി. പ്രസാദ് സി. പി.ഐ.യില്‍ ചേര്‍ന്നു. സി.പി.ഐയിലേക്ക് ചേരുന്നതിനായി ടി. പ്രസാദ് നല്‍കിയ അപേക്ഷ മുണ്ടക്കയം മണ്ഡലം കമ്മറ്റി അംഗീകരിക്കുകയും അര്‍ഹമായ സ്ഥാനം നല്‍ കുന്നതിനായി ജില്ലാ കമ്മറ്റിയുടെ അംഗീകാരത്തിന് അയക്കുകയും ചെയ്തതായി സി. പി.ഐ നേതൃത്വം അറിയിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനപക്ഷം സ്ഥാ നാര്‍ത്ഥി പി.സി ജോര്‍ജിനൊപ്പം നിന്നുകൊണ്ട് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്കെതിരെ പ്ര വര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി സ്ഥാനത്ത് നി ന്നും ടി.പ്രസാദിനെ തരംതാഴ്ത്തിയത്. 
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്‍ നടത്തിയ അന്വേഷണത്തില്‍ പ്രസാദ് കുറ്റക്കാരനായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കിയിട്ടും ഇടത് സ്ഥാനാര്‍ത്ഥിയായ ജനാതിപത്യ കോണ്‍ഗ്രസിന്റെ പി.സി ജോസഫ് പൊന്നാട്ട് മൂന്നാം സ്ഥാനത്തേക്കു പോയത് ടി. പ്രസാദ് അടക്കമുള്ള സി.പി.എം നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇവര്‍ ജനപക്ഷം സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവെന്ന് പാര്‍ട്ടി തലത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. 
തുടര്‍ന്ന് ലോക്കല്‍ കമ്മറ്റിയിലേക്ക് തരം താഴത്തപ്പെട്ട പ്രസാദ് രാഷ്ട്രീയ രംഗത്ത് സജീ വമല്ലായിരുന്നു. മുണ്ടക്കയം പൈങ്ങണയില്‍ ആരംഭിച്ച മദ്യശാലയക്ക് സമീപം കൂള്‍ ബാര്‍ നടത്തി വരികയായിരുന്നു. പ്രദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഇതിനെതിരെ പാര്‍ട്ടി രംഗത്തെത്തിയിരുന്നു. മദ്യ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കു ന്ന വ്യാപരത്തില്‍ നിന്നും പിന്മാറണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി നിര്‍ദ്ദേ ശം കൂട്ടാക്കാതിരുന്നതോടെ പാര്‍ട്ടിയുടെ പ്രാഥമീക അംഗത്വത്തില്‍ നിന്നും പ്രസാദിനെ പുറത്താക്കുകയിരുന്നു.

തുടര്‍ന്നാണ് പ്രസാദ് സി.പി.ഐലേക്ക് ചേരുവാന്‍ തീരുമാനമെടുത്തത്. സി.പി.എമ്മി ല്‍ നിന്ന് പുറത്താക്കിയ പ്രസാദിനെ സി.പി.ഐ സ്ഥാനമാനങ്ങള്‍ നല്‍കുന്നതോടെ സി. പി.എം പ്രാദേശിക നേതൃത്വം പ്രസാദുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട കളമൊരുങ്ങു കയും ചെയ്യും. പ്രസാദിനൊപ്പം നില്‍ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ സി.പി.ഐലേക്ക് ചേരുമെന്ന് സാധ്യതയുണ്ട്. എന്നാല്‍ നിലവില്‍ പാര്‍ട്ടി അംഗത്വത്തിനായി പ്രസാദ് മാത്രമെ അപേക്ഷ നല്‍കിയിട്ടുള്ളെന്ന് സി.പി.ഐ നേതൃത്വം അറിയിച്ചു. സി.പി.എ മ്മില്‍ നല്‍കിയ പദവികളനുസരിച്ച് മണ്ഡലം കമ്മറ്റിയംഗമടക്കമുള്ള തുല്യ നിലവാര ത്തിലുള്ള പദവി നല്‍കാനാണ് മണ്ഡലം കമ്മറ്റിയുടെ തീരുമാനം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എം.ശത്രുവായിരുന്ന ജനപക്ഷം സ്ഥാനാ ര്‍ത്ഥി പി.സി.ജോര്‍ജിനെ ഏരിയ സെക്രട്ടറി കൂടിയായ പ്രസാദ് സഹായിച്ചെന്ന ആ രോപണമാണ് പ്രസാദിനെ പുറത്താക്കാനിടയാക്കിയ പ്രധാന പ്രശ്‌നം. മുഖ്യമന്ത്രി പി ണറായി വിജയന്‍ നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കിയിട്ടും ഇടത് സ്ഥാനാര്‍ത്ഥിയായ ജോ സഫ് പൊന്നാട്ട് മൂന്നാം സ്ഥാനത്തേക്കു പോയത് പ്രസാദ് അടക്കമുളള ചില നേതാക്ക ളുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണന്ന നേതാക്കളുടെ വിലയിരുത്തലാണ് പ്രസാദ് പാര്‍ട്ടിക്കു പുറത്തുപോകാനിടയായത്. 
അന്വേഷണ കമ്മീഷനായി ചുമതലപെടുത്തിയ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ ബേ ബി ജോണ്‍ നടത്തിയ അന്വേഷണത്തില്‍ പ്രസാദ് കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. ഇതോടെ ഏരിയസെക്രട്ടറി സ്ഥാനം നഷ്ടപെട്ട പ്രസാദ് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നി ര്‍ജീവമാവുകയായിരുന്നു. മുണ്ടക്കയത്ത് പുതുതായി ആരംഭിച്ച ബീവറേജ് ഔട്ട്‌ല റ്റിനുസമീപം വ്യാപാര സ്ഥാപനം നടത്തി മദ്യപാനത്തിനു പ്രോത്സാഹനം നല്‍കുന്ന തായി ചില പ്രദേശീക നേതാക്കള്‍ പ്രസാദിനെതിരെ പരാതി നല്‍കുകയും ഇത്തരം വ്യാപാരത്തില്‍ നിന്നും പിന്‍മാറാന്‍ സി.പി.എം ആവശ്യപെട്ടങ്കിലും പ്രസാദ് നിര്‍ ദ്ദേശം തളളിയത് നേതൃത്വത്തെ ചൊടിപ്പിച്ചു.
ഇതോടെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും അടുത്തയിടെ പുറത്താക്കുകയായിരുന്നു. ഇ തേ തുടര്‍ന്നാണ് പ്രസാദ് സി.പി.ഐ.യില്‍ ചേരാന്‍ തീരുമാനിച്ചത്.ദീര്ഘകാലമായി മുണ്ടക്കയത്തെ സജീവമായിരുന്ന പ്രസാദിനൊപ്പം കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് ക ടന്നു വരുമെന്നാണ് സി.പി.ഐ.പ്രതീക്ഷിക്കുന്നത്.പ്രസാദിനെ പാര്‍ട്ടിയിലെടുക്കാനു ളള സി.പി.ഐ.തീരുമാനം സി.പി.ഐ.സി.പി.എം.ഭിന്നതക്ക് ഇടയാക്കുമെന്നാണ് രാ ഷ്ട്രിയ വിലയിരുത്തല്‍.