st.josephഎരുമേലി: ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടി പഞ്ചായത്ത് ഭരണം നേടിയപ്പോള്‍ പ്രസിഡന്റ് പദവിക്കായി ലോക്കല്‍ കമ്മറ്റികള്‍ തമ്മില്‍ തുടങ്ങിയ തര്‍ക്കം ഭരണത്തിലും രൂക്ഷമായതിന് പിന്നാലെ ഫേസ്ബുക്കിലൂടെ വിമര്‍ശനവും മറുപടിയായി പാര്‍ട്ടി സേവ് ഫോറം എന്ന പേരില്‍ പോസ്റ്ററുകളും. എരുമേലിയിലാണ് ഏരിയ കമ്മിറ്റിയംഗം ഫേസ്ബുക്കിലൂടെ ഭരണത്തെ വിമര്‍ശിച്ചത്. ഇതിനു മറുപടിയായി ഏരിയ കമ്മിറ്റിയംഗത്തിനെതിരെ ഇന്നലെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.kc georgekutty's post 2
ശബരിമല സീസണിന് ശേഷം മാലിന്യങ്ങള്‍ നീക്കി തോടുകള്‍ ശുചീകരിക്കാത്തത് മൂലം ടൗണ്‍ പരിസരം രോഗഭീഷണിയി ലാണ്. കിണറുകള്‍ മലിനമായിക്കൊണ്ടിരിക്കുന്നു. ഈച്ചകളും കൊതുകുകളും പെരുകി ജനം വലയുന്നു. ശബരിമല ഫണ്ട് വിനിയോഗിച്ച് സീസണിന് ശേഷം ശുചീകരണം നടത്താറുള്ളതാണ്. എന്നാല്‍ ഈ പദ്ധതി ഇത്തവണ നടപ്പിലാക്കാ യില്ല. മുതിര്‍ന്ന ഏരിയകമ്മിറ്റിയംഗം ഫേസ്ബുക്കിലൂടെ ഈ വിഷയത്തില്‍ ഭരണത്തിനെതിരെ വിമര്‍ശിച്ചതാണ് പാര്‍ട്ടി യിലെ ഭിന്നിപ്പ് വര്‍ധിപ്പിച്ചത്.kcgjeorgekutty's post copy
കൊടിത്തോട്ടം പാറമട അനധികൃതമായി പ്രവര്‍ത്തിച്ചതിന് ഭരണക്കാര്‍ക്കെതിരെ കഴിഞ്ഞയിടെ ഏരിയകമ്മിറ്റിയംഗം ഫേസ്ബുക്കിലൂടെ രംഗത്ത് വന്നതോടെ പാറമടക്കെതിരെ ശക്തമായ നടപടികള്‍ ഭരണസമിതി സ്വീകരിച്ചിരുന്നു. പാര്‍ട്ടി ക്ക് പുറത്ത് വിമര്‍ശനങ്ങള്‍ ഉന്നയിക്കരുതെന്ന് ഏരിയകമ്മിറ്റി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, മാലിന്യ വിഷയത്തില്‍ ഏരി യ കമ്മിറ്റിയംഗം ഈ നിര്‍ദേശം ലംഘിച്ച് ഭരണത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പോസ്റ്ററുകളിലൂടെ ആരോപണ മായി ഉയര്‍ന്നിരിക്കുന്നത്. വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഉന്നയിക്കാതെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മുന്‍നി ര്‍ത്തി നടപടി സ്വീകരിക്കണമെന്ന് പോസ്റ്ററുകളില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്ററുകള്‍ക്ക് പിന്നില്‍ പാര്‍ട്ടിക്കുള്ളിലു ള്ളവരല്ലെന്ന സംശയവുമുണ്ട്. സംഭവം സംബന്ധിച്ച് ഏരിയകമ്മിറ്റി അന്വേഷണമാരംഭിച്ചിരിക്കുകയാണ്.akjm