മുണ്ടക്കയം: സര്‍ക്കാര്‍ ഭൂമിയാണെന്നുള്ള തര്‍ക്കം നിലനില്‍ക്കുന്ന റബ്ബര്‍ പ്ലാന്‍േഷനു കളില്‍ നിന്ന് തടിമുറിച്ച് മാറ്റാനാകുന്നില്ല.തൊഴില്‍ ദിനങ്ങളിലെ കുറവ് തൊഴിലാളിക ള്‍ക്ക് തിരിച്ചടിയാകുന്നു.സംസ്ഥാനത്തെ വന്‍കിട തോട്ടങ്ങളായ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍,ടി.ആര്‍.ആന്റ് ടി എസ്റ്റേറ്റ് എന്നിവിടങ്ങളിലെ റബ്ബര്‍ മരങ്ങളാണ് മുറി ച്ചുനീക്കാന്‍ കഴിയാത്തത്.തോട്ടം സര്‍ക്കാരിന്റേതാണന്നും പിടിച്ചെടുക്കുമെന്നുമുളള ത് തര്‍ക്കം നിലില്‍ക്കുകയാണ്.
സംഭവം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല.പ്രശ്‌നം പ രിഹരിച്ചാല്‍ മാത്രമെ നിലവിലുളള റബ്ബര്‍ മരങ്ങള്‍ മുറിച്ചു നീക്കാന്‍ കഴിയുകയൊ ള്ളു.ഇതിനാല്‍ റബ്ബര്‍ റീപ്ലാന്റിംങും നടക്കുന്നില്ല.ഇത് എസ്റ്റേറ്റ് മേഖലയില്‍ തൊഴിലെ ടുക്കുന്ന നിരവധിയാള്‍ക്കാരുടെ തൊഴിലവസരങ്ങളാണ് നഷ്ടപ്പെടുത്തയത്.ഇതോടെ ടാപ്പിംങ് നിര്‍ത്തിയ പ്രദേശങ്ങള്‍ കാടുകയറി മൂടിയ നിലയിലാണ്.

സംസ്ഥാനത്തെ റബ്ബര്‍ ഉല്‍പ്പാദനത്തില്‍ മുന്തിയ വിഹിതം സംഭാവന ചെയ്യുന്ന എസ്റ്റേ റ്റുകളാണ് ഹാരിസണും ടി.ആര്‍.ആന്റ് ടിയും.വന്‍കിട എസ്റ്റേറ്റുകള്‍ വര്‍ഷാവര്‍ഷം മൂന്നിലൊന്നു ഭാഗം ആവര്‍ത്തന കൃഷി നടത്തുകയാണ് പതിവ്.തോട്ടം മേഖലയില്‍ ജോലിയില്ലാതായതോടെ തൊഴിലാളികള്‍ തൊഴിലന്വേഷിച്ച് മറ്റിടങ്ങളിലേക്ക് ചേക്കേ റുകയാണ്.