ശബരിമല തീർഥാടകരുടെ സൗകര്യാർഥം തുടങ്ങാനിരിക്കുന്ന ഗ്രീൻ ഫീൽഡ് (പുതിയ)വിമാനത്താവളത്തിനു മന്ത്രിസഭ തത്ത്വത്തിൽ അംഗീകാരം നൽകി. വിമാനത്താവളം സംബന്ധിച്ച പഠനത്തിനായി കെഎസ്ഐഡിസിയെ യോഗം ചുമതലപ്പെടുത്തി.
erumely-no-security-4
പ്രമുഖ വിമാനത്താവള കൺസൾട്ടിംഗ് കമ്പനിയായ അമേരിക്കയിലെ എയ്കോം നടത്തിയ പഠനത്തിൽ ചെറുവള്ളി, ളാഹ എസ്റ്റേറ്റുകൾ വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു. ഇവരുടെ സാധ്യതാ പഠന റിപ്പോർട്ട് മുഖ്യമന്ത്രിക്കു നേരത്തേ കൈമാറിയിരുന്നു. സംസ്ഥാന സർക്കാരും ചെറുവള്ളി എസ്റ്റേറ്റ് അധികൃതരുമായുള്ള കേസുകൾ പരിഹരിക്കാനായാൽ വിമാനത്താവളത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം ചെറുവള്ളി എസ്റ്റേറ്റ് ആണെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. airport-erumely-2
അതു നടന്നില്ലെങ്കിൽ സർക്കാരിനു കീഴിലുള്ള ളാഹ എസ്റ്റേറ്റും അതിനും നിയമതടസമുണ്ടായാൽ കുമ്പഴ എസ്റ്റേറ്റും പരിഗണിക്കാമെന്നാണു നിർദേശം. ഈ റിപ്പോർട്ടിന്‍റെ കൂടി അടിസ്ഥാനത്തിലാണിപ്പോൾ വിശദപഠനത്തിന് കെഎസ്ഐഡിസിയെ ചുമതലപ്പെടുത്തിയത്.

പദ്ധതിയുടെ മറ്റു കാര്യങ്ങളൊന്നും ധാരണയായിട്ടില്ല. എയ്കോം നിർദേശിച്ച സ്ഥലങ്ങളിൽ നിന്നു വിമാനത്താവളത്തിനുള്ള സ്ഥലം സർക്കാർ തെരഞ്ഞെടുത്താൽ രണ്ടാംഘട്ട സർവേ ആരംഭിക്കും. airport-erumely-1
പ്രതിവർഷം മൂന്നു കോടിയിലധികം തീർഥാടകർ സന്ദർശിക്കുന്ന ശബരിമലയിലേക്കു നിലവിൽ റോഡ് മാർഗം മാത്രമാണുള്ളത്. അങ്കമാലി-ശബരി റെയിൽപാത നിർമാണം സർക്കാരിന്‍റെ പരിഗണനയിലാണെങ്കിലും ഫണ്ടിന്‍റെ ലഭ്യത, കേന്ദ്രസർക്കാരിന്‍റെ അംഗീകാരം എന്നിവയിലുണ്ടാകുന്ന കാലതാമസം മൂലം പദ്ധതി യാഥാർഥ്യമാകുന്നതിനു താമസം നേരിടുന്നുണ്ട്. splash

കുന്പഴ, ളാഹ, എരുമേലി എന്നിവിടങ്ങളാണ് നിലവിൽ വിമാനത്താവളത്തിന് പരിഗണിക്കുന്നത്. മൂന്നിടങ്ങളിലെയും സാധ്യതകളും പരിമിതികളും പഠിച്ചശേഷമായിരിക്കും അന്തിമതീരുമാനം. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെഎസ്ഐഡിസിയെ ചുമതലപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

സ്വകാര്യ ഏജൻസികൾ മുൻപ് നടത്തിയ പഠനങ്ങളിൽ എരുമേലി തോട്ടത്തിനാണ് ഒന്നാം പരിഗണന നൽകിയത്. കറിക്കാട്ടൂർ മുതൽ മുക്കട വരെ മൂന്നു കിലോമീറ്റർ റണ്‍വെ സൗകര്യത്തിന് കുറഞ്ഞ ചെലവു മാത്രമെ വേണ്ടിവരൂ.
ഏറെയും നിരപ്പായതും ഉറപ്പുള്ളതുമായ സ്ഥലമാണ്. തന്നെയുമല്ല എരുമേലി തീർഥാടന കേന്ദ്രത്തിലേക്ക് ഇവിടെ നിന്നു മൂന്നുനാലു കിലോമീറ്റർ മാത്രമെ അകലമുള്ളു എന്നാണ് സ്വകാര്യ ഏജൻസികൾ സർക്കാരിനു നൽകിയിരിക്കുന്ന റിപ്പോർട്ട്. rubber 4erumely-no-security-4
ബിഷപ് കെ.പി. യോഹന്നാന്‍റെ ഉടമസ്ഥതയിലുള്ള ബിലീവേഴ്സ് ചർച്ചിന്‍റെ കൈവശമാണ് നിലവിൽ പാട്ടക്കാലാവധി കഴിഞ്ഞ ചെറുവള്ളി എസ്റ്റേറ്റ്.
തോട്ടത്തിന്‍റെ ഉടമസ്ഥതയെച്ചൊല്ലിയുള്ള കേസുകൾക്ക് പരിഹാരമുണ്ടായാൽ മാത്രമെ ഈ എസ്റ്റേറ്റിൽ നിന്നും 800 ഏക്കർ വിട്ടുകിട്ടുകയുള്ളു. സർക്കാർ  ഭൂമിയാണ് ഇതെന്നും തിരിച്ചു പിടിക്കേണ്ടതാണെന്ന് വ്യക്തമാക്കിയും സ്പെഷൽ ഓഫീസർ എ.ജി രാജമാണിക്യം പഠനം നടത്തി മുൻപു റിപ്പോർട്ട് സമർപ്പിച്ചി രുന്നു.
ബിലീവേഴ്സ് ചർച്ച് എസ്റ്റേറ്റിന്‍റെ അവകാശവാദവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയുമാണ്. കേസ് നീണ്ടുപോയാൽ ളാഹ റബർ എസ്റ്റേറ്റിനാണ് രണ്ടാം പരിഗണന നൽകുന്നത്.splash 1 mery queensrubber 4