സമൂഹത്തിൽ വർദ്ദിച്ചുവരുന്ന അതിക്രമങ്ങൾക്കും മാധ്യമപ്രവർത്തക ഗൗരി ലങ്കേ ഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചും സിഎസ്ഐ മുണ്ടക്കയം വൈദിക ജില്ല യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. അട്ടിക്കൽ സിഎസ്ഐ പള്ളിയിൽ നിന്നും ആരംഭിച്ച പ്രകടനം ബസ് സ്റ്റാൻഡ് ജംക്ഷനി ൽ സമാപിച്ചു.യുവജന പ്രസ്ഥാനം ജില്ലാ കൺവീനർ റവ.ലാൽജി എം.ഫിലിപ്പ് പ്രതിഷേധ യോഗം ഉ ദ്ഘാടനം ചെയ്തുഅതിക്രമങ്ങൾക്കെതിരെ ശ്ബ്ദമുയർത്തുവാൻ സമൂഹം തയാറായി ല്ലെങ്കിൽ നന്മയുടെ പാതയിൽ നിന്നും വഴിതെറ്റി സമൂഹം നാശത്തിലേയ്ക്ക് പതിക്കുമെ ന്ന് അദ്ദേഹം പറഞ്ഞു.യുവജന പ്രസ്ഥാനം ജില്ലാ സെക്രട്ടറി അനൂപ് ദേവസി,  മഹായി ടവക ഓർഗനൈസിംഗ് സെക്രട്ടറി ദീപു മുരുകദാസ്ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി അതുൽ ഏബ്രഹാം,  ജനറൽ കമ്മറ്റിയംഗം സജിൻ മാത്യു രാജ് എന്നിവർ പ്രസംഗിച്ച.