എരുമേലി : കൂലിപ്പണി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വയോധികനെ ക്രൂരമായി മർദ്ദിച്ച് കാൽ ഇരുമ്പ് വടി കൊണ്ട് അടിച്ചൊടിച്ച മൂന്നംഗ സംഘം അറ സ്റ്റിലായി. നിരവധി കേസുകളിൽ പ്രതികളും എരുമേലി സ്വദേശികളുമായ പ്ലാമൂട്ടിൽ കൂതറ സുമേഷ് (38), കാരിക്കൊമ്പിൽ മണിക്കുട്ടൻ എന്ന മനോജ് (28), പുളിക്കമുറി യിൽ കഞ്ചൻ രാജേഷ് (30) എന്നിവരാണ് അറസ്റ്റിലായത്. വധശ്രമത്തിനാണ് ഇവർ ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പ്രതികളെ കാഞ്ഞിരപ്പളളി കോടതി രണ്ടാഴ്ചത്തേക്ക് റിമാൻറ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം ടൗണിനടുത്ത് പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് പാത്തിക്കക്കാവ് സ്വദേശി മണി എന്ന് വിളിക്കപ്പെടുന്ന പാറശേരിൽ അണ്ണാമലൈ (63)  ആണ് സംഘം മർദ്ദിച്ചത്. ആക്രമണത്തിനിടെ ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ കാൽ തല്ലിയൊടിക്കുക യും ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരു ന്നു. സംഘം മദ്യപിച്ചുകൊണ്ടിരിക്കെ അതുവഴിയെത്തിയ വയോധികനിൽ നിന്നും പണം തട്ടിപ്പറിക്കാൻ നടത്തിയ ശ്രമമാണ് ക്രൂരമായ ആക്രമണത്തിൽ കലാശിച്ചത്.

ഇടതുകാലിന് ഒടിവും ശരീരമാസകലം പരിക്കുകളുമേറ്റ വയോധികൻ ചികിത്സയിൽ കഴിയുകയാണ്. മോഷണം, അടിപിടി ഉൾപ്പടെ നിരവധി കേസുകളിൽ പ്രതികളാണ് ഇവരെന്ന് പോലിസ് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യാൻ ബലപ്രയോഗവും വേണ്ടി വന്നിരുന്നു. മണിമല സിഐ റ്റി ഡി സുനിൽ കുമാറിൻറ്റെ നേതൃത്വത്തിൽ എരുമേലി എസ്ഐ മനോജ് മാത്യു, അഡീഷണൽ എസ്ഐ മാരായ ജോയി മാത്യു, എം ആർ രാജു, എഎസ്ഐ ബൈജു, സിവിൽ പോലിസ് ഓഫിസർ അഭിലാഷ് എന്നിവരുൾ പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.