metro-1 idachotti-strip-copyകാഞ്ഞിരപ്പള്ളി: ബസില്‍ നിന്ന് വീട്ടമ്മയുടെ പണം തട്ടാന്‍ ശ്രമിച്ച നാടോടി സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മധുര മാരിയമ്മന്‍കോവില്‍ സ്വദേശികളായ കണ്ണകി രാജേന്ദ്രന്‍(25), സെല്‍വി (38), സ്‌നേഹപ്രിയ (24) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി ഹൈവേ പോലീസ് പിടികൂടിയത്. ഇടുക്കി മണിയാര്‍മുടി സ്വദേശി തകടിക്കുന്നത്ത് സാവിത്രിയുടെ 18000 രൂപയടങ്ങിയ ബാഗ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാടോടി സ്ത്രീകളെ പിടികൂടിയത്.  nadodi-1
പാറത്തോട് പഞ്ചായത്ത് പടിക്കല്‍ വെച്ചാണ് സംഭവം നടക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ ഒരു വീട്ടില്‍ ആയ ആയി ജോലിക്ക് നില്‍ക്കുകയായിരുന്ന വീട്ടമ്മ. ജോലി കഴിഞ്ഞ് കിട്ടിയ ശമ്പളവുമായി മുണ്ടക്കയം പുഞ്ചവയലിലുള്ള മകളുടെ വീട്ടിലേക്ക് പോവുകയായിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ നിന്നും ബസില്‍ കയറിയ ഇവരെ ബസില്‍ തിരക്ക് സൃഷ്ടിച്ച് പണം മോഷ്ടിക്കുവാനായിരുന്നു നാടോടി സ്ത്രീകളുടെ ശ്രമം. nadodi-2
വീട്ടമ്മയും മറ്റ് യാത്രക്കാരും സംഭവം മനസിലാക്കിയതോടെ രക്ഷപെടാന്‍ ശ്രമിച്ച ഇവരെ സമീപത്ത് പരിശോധനക്കായി കിടന്നിരുന്ന ഹൈവേ പോലീസെത്തി പിടികൂടുകയായിരുന്നു. പിന്നീട് ഇവരെ കാഞ്ഞിരപ്പള്ളി പോലീസിനെ ഏല്‍പ്പിച്ചു.രണ്ട് ആഴ്ച്ചക്കിടെ മോഷ്ണ ശ്രമത്തിന് പിടികൂടുന്ന ആറാമത്തെ നാടോടികളാണ് ഇവര്‍. nadodi-4
കാഞ്ഞിരപ്പള്ളി കേന്ദ്രമാക്കി നിരവധി നാടോടി സ്ത്രീകളാണ് മോഷ്ണത്തിനായി ഇറങ്ങിയിരിക്കുന്നത്. തിരക്കുള്ള സ്ഥലങ്ങളും ബസുകളും ബസ് സ്റ്റാന്റുകളും കോന്ദ്രമാക്കിയാണ് ഇവര്‍ മോഷണം നടത്തുന്നത്. പോലീസ് പിടികൂടുന്ന ഇവരെ ജാമ്യത്തിലെടുക്കാന്‍ കോട്ടയം കേന്ദ്രീകരിച്ചുള്ള മാഫിയ പ്രവര്‍ത്തിക്കുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.siva-2 idachotti-cover-copy