sslc, plus 2 വിദ്യാര്‍ത്ഥികളുടെ തുടര്‍ പരിശീലന പരിപാടി വിജയക്കുതിപ്പിന് കരു ത്തുപകരാന്‍ മൊമന്റം 2017 

കാഞ്ഞിരപ്പള്ളി:പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികളുടെ ഫ്‌ളെക്‌സ് ബോര്‍ ഡുകള്‍കൊണ്ട് തെരുവുകളാകെ നിറയുന്ന കാലത്ത്, 2018-ലെ മികച്ച വിജയം ലക്ഷ്യം വയ്ക്കുന്ന മാതൃകാപരമായ ഇടപെടലുകള്‍ക്ക് വഴിയൊരുക്കി മലയോരഗ്രാമങ്ങളി ലെ വിദ്യാര്‍ത്ഥികള്‍ക്കായി പരിശീലനപരിപാടി ഒരുങ്ങുന്നു. കേരള സംസ്ഥാന യുവ ജനക്ഷേമബോര്‍ഡും, കോട്ടയം ജില്ലാ പഞ്ചായത്തും, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമി നിക്‌സ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്ര ചോദന-പരിശീലന പരിപാടിയായ മൊമന്റം 2017 ആഗസ്റ്റ് 5 ശനിയാഴ്ച രാവിലെ 9.30-ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജില്‍ നടക്കും.

2018 ബാച്ച് എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളെ മികച്ച വി ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന തുടര്‍ച്ചയായ ഇടപെടലുകളാണ് പരിപാടിയി ലൂടെ ലക്ഷ്യം വയ്ക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിലെ 12 ഹൈസ്‌കൂളുകളേയും 4 ഹയര്‍ സെക്കന്ററി സ്‌കൂളുകളേയും പങ്കെടുപ്പിച്ചു കൊണ്ടാ ണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അഭി രുചിയുടെയും മികവിന്റെയും അടിസ്ഥാനത്തില്‍ അനന്തമായ സാധ്യതകള്‍ നിലനില്‍ ക്കുമ്പോഴും നമ്മുടെ ഗ്രാമീണ മേഖലയില്‍ അധികമൊന്നും കുട്ടികള്‍ സാധ്യതകളുടെ ഉത്തുംഗശൃംഗത്തിലേക്ക് എത്തിപ്പെടുന്നില്ലായെന്നതാണ് വസ്തുത.

അപവാദമായി ചില നേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടാന്‍ കഴിയുമെങ്കിലും, അവയെല്ലാം ഒറ്റ പ്പെട്ട ‘സംഭവങ്ങളായി’ ഇപ്പോഴും തുടരുകയാണ്. നമ്മുടെ കുട്ടികളെ നിരന്തരമായി പ്രചോദിപ്പിക്കാനും, ഹയര്‍ സെക്കന്റി വിദ്യാഭ്യാസത്തിനുശേഷം അവരവരുടെ അഭിരുചിക്കനുസരിച്ച് വിവിധ മേഖലകളില്‍ എത്തിപ്പെടാന്‍ കഴിയുംവിധം വിവിധ സ്ഥാപനങ്ങളേയും കോഴ്‌സുകളേയും പരിചയപ്പെടുത്തുവാനും അതുവഴി അവരുടെ ആത്മവിശ്വാസവും, സ്ഥിരോത്സാഹവും വര്‍ദ്ധിപ്പിക്കുവാനും കഴിയും വിധത്തിലാ ണ് മൊമന്റം 2017 സംഘടിപ്പിച്ചിരിക്കുന്നത്.

ആഗസ്റ്റ് 5 ശനിയാഴ്ച രാവിലെ 10 മണിക്ക് മുന്‍ ഉഏജ ഡോ. അലക്‌സാണ്ടര്‍ ജേക്കബ് കജട ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് വൈസ് ചെയര്‍ മാന്‍ ശ്രീ. പി. ബിജു അദ്ധ്യക്ഷത വഹിക്കും. സെന്റ് ഡൊമിനിക്‌സ് കോളേജ് പ്രിന്‍ സിപ്പാള്‍ റവ.ഡോ. ജെയിംസ് ഫിലിപ്പ്, യുവജന ക്ഷേമബോര്‍ഡ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ശ്രീ. റ്റി.എസ്. ലൈജു തുടങ്ങിയവര്‍ പങ്കെടുക്കും. കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിന് കേന്ദ്രങ്ങളില്‍ ശ്രദ്ധേയമായ പ്രഭാഷണങ്ങളിലൂടെ വിദ്യാര്‍ത്ഥികളേയും യുവജനങ്ങളേയും നിരന്തരമായി പ്രചോദിപ്പിക്കുന്ന ബഹുമുഖ പ്രതിഭയാണ് .