കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ പുതിയ വൈസ് പ്രസിഡന്റ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, ആരോഗ്യ, വിദ്യാഭ്യസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാ രെ തെരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടങ്ങി. എല്‍.ഡി.എഫിലെ ധാരണപ്രകാരം വൈസ് പ്രസിഡന്റ് ജോഷി അഞ്ചനാട്ട്, കെ.ആര്‍. തങ്കപ്പന്‍, ബീന ജോബി എന്നിവരാ ണ് നിലവില്‍ ഈ പദവികള്‍ വഹിക്കുന്നത്. ഡിസംബര്‍ അഞ്ചിന് മുമ്പായി ഈ സ്ഥാന ങ്ങളിലേക്ക് പുതിയ ആളെ കണ്ടെത്തണം. കെ.ആര്‍. തങ്കപ്പനെ വൈസ് പ്രസിഡന്റാ യും, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായി റിജോ വാളന്തറ, റോസമ്മ വെട്ടിത്താ നം എന്നിവരെ തിരഞ്ഞെടുക്കുവാനുമായിരുന്നു എല്‍.ഡി.എഫിലെ മുന്‍ ധാരണ.

അതേ സമയം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് സി.പി.എമ്മിന്റെ ലോക്കല്‍ സമ്മേളനങ്ങളില്‍ ആരോപണങ്ങളുയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വിഴിക്കിത്തോട്, കാഞ്ഞിരപ്പള്ളി ലോക്കല്‍ കമ്മറ്റികളില്‍ നടന്ന ചര്‍ച്ചയിലാണ് സ്റ്റാന്‍ഡിംഗ് കമ്മറ്റി സ്ഥാനത്തെ ചൊല്ലി തര്‍ക്കം ഉയര്‍ന്നത്. സ്റ്റാന്‍ഡിം ങ് കമ്മറ്റി സ്ഥാനത്തേക്ക് പരിഗണിക്കുന്ന എല്‍.ഡി.എഫ് സ്വതന്ത്ര അംഗത്തെ ചൊല്ലി യാണ് ചര്‍ച്ച നടന്നത്. പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന അംഗങ്ങള്‍ ഉള്ളപ്പോള്‍ റിജോ വാളാന്തറയെ സ്റ്റാന്‍ഡിംങ് കമ്മറ്റി സ്ഥാനം നല്‍കുന്നതിനെ പ്രവര്‍ത്തകര്‍ എതിര്‍ത്തു.

പാര്‍ട്ടിയിലെ തന്നെ യുവ നേതാക്കള്‍ പഞ്ചായത്ത് ഭരണ സമിതിയിലുണ്ടെന്നിരിക്കെ പഞ്ചായത്ത് നടത്തുന്ന വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത് ജനപക്ഷം സ്ഥാനാര്‍ത്ഥിയായി പഞ്ചായത്ത് ഭരണ സമിതിയിലെത്തിയ റിജോ വാളാന്തറയാണെ ന്നും സമ്മേളനത്തില്‍ ആരോപണം ഉയര്‍ന്നു. മേല്‍ക്കമ്മറ്റിയും പഞ്ചായത്ത് പാര്‍ലമെ ന്ററി കാര്യ കമ്മറ്റിയും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് അറിയി ച്ചപ്പോഴാണ് ചര്‍ച്ച അവസാനിച്ചത്. എന്നാല്‍ മുന്‍ ധാരണ പ്രകാരമുള്ള തീരുമാനങ്ങ ള്‍ നടപ്പിലാക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം അംഗങ്ങള്‍ അറിയിച്ചു.

ടൗണിലെ ഗതാഗത കുരിക്ക് രൂക്ഷമാകുന്ന സാഹചര്യത്തില്‍ മിനി ബൈപ്പാസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും ആവശ്യം ലോക്കല്‍ കമ്മറ്റിയിലുര്‍ന്നു. നിലവില്‍ എല്‍.ഡി.എഫ് ഭരിക്കുന്ന കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഭരണ സമിതി അഴിമതി യാരോപണത്തെ തുടര്‍ന്ന് മിനി ബൈപ്പാസിന്റെ നിര്‍മാണം നിറുത്തി വച്ചിരിക്കുക യാണ്. ഇത് വരെ 1.10 കോടിയുടെ നിര്‍മാണം കഴിഞ്ഞ മിനിബൈപ്പാസിനായി പഞ്ചാ യത്ത് തുക അനുവധിച്ചിട്ടില്ല. അഴിമതിയാരോപത്തെ തുടര്‍ന്ന് നിലവില്‍ഡ വിജിലന്‍ സ് അന്വേഷണവും നടന്ന് വരികയാണ്.