ലോകരാജ്യങ്ങളിലെ വിവിധ നഗരങ്ങളിലെ സമയക്രമം കാണിക്കുന്ന ക്ലോക്കുകള്‍ സ്ഥാപിച്ചിരിക്കുകയാണ് കാഞ്ഞിരപ്പള്ളി എ.കെ ജെഎം സ്‌കൂളധികൃതര്‍.ഓരോ രാജ്യത്തെയും സമയക്രമത്തെപ്പറ്റി വിദ്യമര്‍ത്ഥികളെ ബോധവാന്‍മാരാക്കുകയാണ് ഇതിന്റെ ലക്ഷ്യം.st.joseph
കാഞ്ഞിരപ്പള്ളി എ.കെ ജെഎം സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെ റൂമിന് മുന്നിലെത്തുന്നവര്‍ ആദ്യമെന്നമ്പരക്കും.  റൂമിന് മുന്നിലെ ചുവരില്‍ ക്ലോക്കുകള്‍ നിരത്തി സ്ഥാപിച്ചിരിക്കുന്നു. അതും ഒന്നല്ല അഞ്ചെണ്ണം.ഒരേ ഇനത്തില്‍പെട്ടവ നിരനിരയായി. ഓരോ ക്ലോക്കിലും ഓരോ സമയക്രമം.എന്തിനാണ്  ഇത്രയധികം ക്ലോക്കുകള്‍ എന്ന് ചിന്തിച്ച് തല പുകയ്‌ക്കേണ്ട. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിലെ സമയക്രമം കാണിക്കുവാനാണ് ഈ ക്ലോക്കുകള്‍ ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. clock 1
വിവിധ രാജ്യങ്ങളിലെ സമയക്രമത്തെ പറ്റി വിദ്യാര്‍ത്ഥികളെ ബോധവാന്‍മാരാക്കുകയാണ്  ലക്ഷ്യം. ന്യൂയോര്‍ക്ക്, ലണ്ടന്‍, ദുബായ്, ഡല്‍ഹി, ബീജിംഗ് തുടങ്ങിയ നഗരങ്ങളിലെ സമയക്രമമാണ് ഈ ക്ലോക്കുകളില്‍ കാണുവാന്‍ കഴിയുക.   ഒരേ ഇനത്തില്‍പ്പെട്ട ക്ലോക്കുകള്‍ കണ്ടെത്തിയത് ബാംഗ്ലൂരില്‍ നിന്നുമാണ്. ക്ലോക്കുകള്‍ സ്ഥാപിച്ചതിന് പിന്നിലെ ആശയമാകട്ടെ  പ്രിന്‍സിപ്പാള്‍ ഫാദര്‍ സാല്‍വിന്‍ കെ അഗസ്റ്റിന്റേതാണ്.clockAKJM new