കണമല : കനത്ത മഴയിൽ കണമല പാലത്തിലെ അപ്രോച്ച് റോഡുകൾ തകർന്നതോടെ അപകടസാധ്യത ശക്തമായി. കണമല ജംഗ്ഷനിൽ നിന്നും പാലത്തിലേക്ക് പ്രവേശി ക്കുന്ന ഭാഗത്ത് റോഡിൽ രൂപപ്പെട്ട ഗർത്തം അപകടം നിറയ്ക്കുകയാണ്. കഴിഞ്ഞ ദിവസം രണ്ട് ബൈക്ക് യാത്രികർ ഗട്ടറിൽ മറിഞ്ഞുവീണ് അപകടത്തിൽപെട്ടു.രണ്ട് വർഷം മുമ്പ് പാലം നിർമിച്ചപ്പോൾ അപ്രോച്ച് റോഡുകൾ പൂർണമായി ടാർ ചെയ്തിരുന്നില്ല. പിന്നീട് ടാറിങ് നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഉണ്ടായില്ല. മല യാളമാസപൂജകൾക്കായി ശബരിമല നട തുറന്നതോടെ ദർശനത്തിനായി നൂറുകണക്കി ന് അന്യസംസ്ഥാന വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. തൊട്ടടുത്ത് എത്തിക്ക ഴിയുമ്പോഴാണ് ഗട്ടർ കാണാനാവുക.പെട്ടന്ന് വാഹനം വെട്ടിച്ച് ഗട്ടർ ഒഴിവാക്കാനുളള ശ്രമം അപകടത്തിലേക്കെത്തുകയാ ണ്. കഴിഞ്ഞ ദിവസം കാൽനടയാത്രക്കാർ ഓടിമാറിയാണ് ഗട്ടർ ഒഴിവാക്കാൻ ശ്രമിച്ച വാഹനത്തിൻറ്റെ മുന്നിൽ നിന്നും രക്ഷപെട്ടത്. ശക്തമായ മഴയും വെളളക്കെട്ടും മൂലം ശബരിമല പാതകളിൽ ഗട്ടറുകളും കുഴികളും നിറഞ്ഞിരിക്കുകയാണ്.