കണമല : സ്വാതന്ത്ര്യദിനമെത്തുമ്പോൾ രാവിലെ ആറരക്ക് എയ്ഞ്ചൽവാലിക്കാർ എ ഴുകുമണ്ണിലെത്തുന്ന പതിവിന് ഇത്തവണയും മാറ്റമുണ്ടായില്ല. ജംഗ്ഷനിലെ കൊടി മരങ്ങളിൽ കോൺഗ്രസുകാർ പാർട്ടിയുടെ കൊടിമരത്തിലെ കൊടി അഴിച്ചുമാറ്റി ദേ ശീയപതാക ഉയർത്തിയപ്പോൾ രാജ്യസ്നേഹത്തിൻറ്റെ മുദ്രാവാക്യങ്ങൾ വിളിച്ചത് സിപിഎമ്മും ബിജെപിയുമെല്ലാം തോളോടുതോൾ ചേർന്ന് ഒന്നിച്ചുനിന്ന്.
സിപിഎമ്മിൻറ്റെയും ബിജെപിയുടെയും കൊടിമരങ്ങളിൽ ദേശീയപതാക ഉയർന്ന പ്പോഴും ഇങ്ങനെ തന്നെ നാടൊരുമിച്ച് അഭിവാദ്യമർപ്പിച്ചു. ഇക്കോ ഡവലപ്മെൻറ്റ് കമ്മറ്റി,  എസ്എൻഡിപി, പുരുഷ സ്വാശ്രയസംഘം, ക്ലബ്ബ്, എന്നിവ ഉൾപ്പടെ ഏഴ് കൊടിമരങ്ങളിലും നാടൊന്നായി ദേശീയപതാക ഉയർത്തി. തലേദിവസം ത്രിവർണം പൂശി മനോഹരമാക്കി ഇവയിലെല്ലാം സ്വാതന്ത്ര്യദിനത്തിൽ ഒരേ പോലെ ദേശീയ പതാക ഉയർത്തുന്ന പതിവ് തുടങ്ങിയിട്ട് പത്ത് വർഷമായി.
പതാകകൾ ഉയർത്തിക്കഴിയുമ്പോൾ അമരപഥം സാംസ്കാരിക വേദി പ്രവർത്തകർ പായസവും മിഠായിയുമായി എത്തി വിതരണം ചെയ്യുന്ന പതിവിനുമുണ്ട് വർഷങ്ങ ളുടെ പഴക്കം. ഒരു പക്ഷെ മറ്റെങ്ങും കാണാനാകാത്ത ഈ ഐക്യമാതൃക മാത്രമല്ല റംസാനിൽ മൂലക്കയം മുസ്ലിം പളളിയിൽ എല്ലാ മതവിഭാഗങ്ങളുമൊന്നിച്ചുളള നോമ്പ് തുറക്കലിലും മലയാറ്റൂരിലേക്ക് ഭീമൻ കുരിശ് നിർമിച്ച് യാത്രയാക്കുന്നതിലുമെല്ലാം ഒരുമയുടെ പതിറ്റാണ്ടുകളായ ഈ ദേശ സ്നേഹകാഴ്ചയുണ്ട്.