കാഞ്ഞിരപ്പളളി : 26ാം മൈല്‍ മേരിക്വീന്‍സ് മിഷന്‍ ആശുപത്രിയുടെ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ 2, 3 നിലകളുടെ ആശീര്‍വ്വാദകര്‍മ്മം ചൊവ്വാഴ്ച നടത്തി. കാഞ്ഞിരപ്പളളി രൂപതാ സഹായമെത്രാന്‍ മാര്‍.ജോസ് പുളിക്കല്‍ ആശിര്‍വാദ കര്‍മ്മം നിര്‍വ്വഹിച്ചു. കെട്ടിടസമുച്ചയത്തില്‍ വിവിധ തരത്തിലുളള നാല്‍പ്പതിലധികം ഇന്‍പേഷ്യന്റ് മുറികളും, ഒ.പി. വിഭാഗങ്ങളും, അനുബന്ധ സംവിധാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
ആശീര്‍വ്വാദ കര്‍മ്മത്തിന് ശേഷം ആശുപത്രി നടുത്തളത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ സെന്റ് ജോസഫ് പ്രോവിന്‍സി ന്റെ പ്രൊവിന്‍ഷ്യാള്‍ റവ.ഫാ.സെബാസ്റ്റ്യന്‍ ഇലഞ്ഞിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. പൊതു സമ്മേളനത്തില്‍ സമര്‍പ്പിത ജീവിതത്തിലൂടെ ആതുരശുശ്രൂഷാരംഗത്ത് മഹനീയ സേവനത്തിന്റെ യശസുയര്‍ത്തിയ വിശിഷ്ട വ്യക്തിത്വങ്ങളായ സി.ഹെലന്‍, സി.ലിനോസ് എന്നിവരെ ആദരിക്കുകയും, നേഴ്‌സസ് ദിനമായി ആചരിക്കുകയും ചെയ്തു.
സമ്മേളനത്തില്‍ മാര്‍.ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി, ആശുപത്രി ചെയര്‍മാന്‍ ഫാ.തോമസ് മതിലകത്ത് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കൂടുതല്‍ മുറികളും, നൂതന സൗകര്യങ്ങളും ആശുപത്രിയുടെ മുന്നേറ്റത്തില്‍ വളരെ നിര്‍ണ്ണായകമായൊരു പങ്കുവഹിക്കുമെന്ന് ആശുപത്രി ഡയറക്ടര്‍ ഫാ.ജോസ് ഐക്കരപറമ്പില്‍ അറിയിച്ചു.
ജോയിന്റ് ഡയറക്ടര്‍ ഫാ.മാര്‍ട്ടിന്‍ മണ്ണനാല്‍ സി.എം.ഐ., ഡയറക്ടര്‍ ഫാ.ജോസ് ഐക്കരപറമ്പില്‍ സി.എം.ഐ., റവ.ഫാ. തോമസ് മതിലകത്ത് സി.എം.ഐ., നേഴ്‌സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ അമല സി.എം.സി., ആശുപത്രി ജോയിന്റ് ഡയറക്ടര്‍ ഫാ.സന്തോഷ് മാത്തന്‍കുല്‍േ സി.എം.ഐ. എന്നിവര്‍ സംസാരിച്ചു.