മുണ്ടക്കയം ടൗണില്‍ പൂര്‍ണ സുരക്ഷ ലക്ഷ്യമിട്ട് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണ മെന്ന ആവശ്യം ശക്തമാകുന്നു. അപകടങ്ങള്‍, മോഷണം, അമിതവേഗം, സാമൂഹിക വിരുദ്ധ ശല്യം എന്നിവ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിരീക്ഷണ ക്യാമറകളുടെ ആവശ്യകതയേറുന്നത്. തമിഴ്‌നാട്ടില്‍ നിന്നു കഞ്ചാവ് കടത്തുന്നവര്‍ ഇടനിലക്കാര്‍ക്ക് കൈമാറുന്നത് ഹൈറേഞ്ചിന്റെ കവാടമായ ടൗണിലും പരിസര പ്രദേശങ്ങളിലും നി ന്നാണ്. ടൗണ്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടവും വ്യാപകമാണ്. 
ടൗണിലെ തിരക്കേറിയ സ്ഥലങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ബസ് കാത്ത് നില്‍ക്കുന്ന സ്ഥലങ്ങള്‍ ബസ് സ്റ്റാന്‍ഡിന് പിന്‍വശത്തെ മൈതാനം, സീബ്രാലൈനുകള്‍, ബസ് കാ ത്തിരിപ്പ് കേന്ദ്രം, ഇടനാഴികള്‍, ടൗണില്‍ നിന്നു തിരിയുന്ന ഇടവഴികള്‍, തുടങ്ങി എസ്എന്‍ഡിപി ജംക്ഷന്‍ മുതല്‍ കല്ലേപ്പാലം വരെയും കോസ്വേ പാലത്തിലും ക്യാമറ കള്‍ സ്ഥാപിച്ചാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. പൊലീസ് സ്റ്റേഷനില്‍ പൊലീസു കരുടെ എണ്ണം കുറവായതിനാല്‍ പലപ്പോഴും ടൗണില്‍ തിരക്കേറിയ സമയങ്ങളില്‍ ഹോം ഗാര്‍ഡുകളുടെ സേവനം മാത്രമാണ് ലഭ്യമാകുന്നത്. 
ഇത്തരം സമയങ്ങളില്‍ നടക്കുന്ന അപകടങ്ങളോ മറ്റു കുറ്റകരമായ പ്രവര്‍ത്തികളോ ചെയ്യുന്നവരെ ക്യാമറ ദൃശ്യങ്ങള്‍ വഴി പിടികൂടുവാനാകും. മുന്‍പ് ഇതേ ആവശ്യം ഉയര്‍ന്നപ്പോള്‍ ക്യാമറകള്‍ സ്ഥാപിക്കുവാനുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തീകരിച്ചെ ങ്കിലും തുടര്‍നടപടികള്‍ തടസ്സപ്പെടുകയായിരുന്നു. സമീപ ടൗണായ കാഞ്ഞിരപ്പള്ളി യില്‍ അടുത്തിടെ രാഷ്ട്രീയ പാര്‍ട്ടികളുടെ പോസ്റ്റര്‍ കീറിയ സംഭവത്തില്‍ പ്രതികളെ പിടികൂടാനായത് ക്യാമറ ദൃശ്യങ്ങള്‍ വഴിയായിരുന്നു. സമാനരീതിയില്‍ പട്ടണത്തി ന്റെ സുരക്ഷയൊരുക്കുവാന്‍ ടൗണില്‍ ഉടന്‍ തന്നെ ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് വ്യാപാരി വ്യവസായികളുടെയും പൊതുജനങ്ങളുടെയും ആവശ്യം.