കാഞ്ഞിരപ്പള്ളി: ദേശീയ പാതയിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തു ഓഫീസിന്റെ സമീപ ത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പുളിമരം നിർത്തിയിട്ടിരുന്ന ലോറിയുടെ മുകളിൽ വീണു. ബുധനാഴ്ച്ച രാത്രിയിലാണ് സംഭവം. കോട്ടയം ഭാഗത്തേക്ക് പോവുകയാരുന്ന നാഷണൽ പെർമിറ്റ് ലോറി തകരാറ് പരിശോധിക്കുന്നതിനായി നിറുത്തിയിട്ടിരിക്കുമ്പോ ഴാണ് മരം കടപുഴകി വീഴുന്നത്.

വീഴ്ച്ചയിൽ ലോറിയുടെ ക്യാബിൻ പൂർണമായും തകർന്നു. ലോറിയുടെ ഡ്രൈവർ രാജ ഗോപാൽ വണ്ടി നിർത്തി പുറത്തിറങ്ങിയ സമയത്താണ് മരം വീണത്. ലോറിയുടമ ളാ ക്കാട്ടൂർ സ്വദേശി ലൈജു റ്റി.ജെ ലോറിയിൽ ഉണ്ടായിരുന്നെങ്കിലും നിസാര പരിക്കുക ളോടെ രക്ഷപെട്ടു. വൈദ്യുതി ലൈനിൽ തട്ടി മരം വീണതിനാൽ വൻ അപകടം ഒഴിവാ കുകയായിരുന്നു. 

സംഭവമറിഞ്ഞ് ഓടിക്കൂടിയ ആളുകൾ ലൈജുവിനെ വാഹനത്തിൽ നിന്ന് പുറത്തെടു ത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂവപ്പള്ളിയിൽ ലോഡിറ ക്കിയ ശേഷം കോട്ടയത്തേക്ക് പോവുന്നതിനിടെയാണ് അപകടം ഉണ്ടായത്. റോഡിനു കുറുകെ മരം വീണതിനാൽ കാഞ്ഞിരപ്പള്ളിയിൽ വളരെനേരം ഗതാഗത കുരുക്ക് ഉണ്ടാ യി. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.