ഇടക്കുന്നം:മണല്‍തരികളില്‍ മാന്ത്രിക വിരലുകളാല്‍ നിമിഷ ചിത്രങ്ങള്‍ വരച്ച് വിസ്മയം സൃഷ്ടിക്കുകയാണ് ഇടക്കുന്നം മഠത്തില്‍ അലീഷ നൗഷാ ദ്. കാണികള്‍ ഏറെ കൗതുകവും അത്ഭുതവുമുണര്‍ത്തുന്ന ചിത്ര രചന യായ സാന്‍ഡ് ആര്‍ട്ടെന്ന മണല്‍ ചിത്ര രചനയിലേക്ക് അലീഷ എത്തുന്ന ത് യാദൃശ്ചികമായി.
ALISHA PAINT 3 copy
ഒരു മലയാള സിനിമയില്‍ സാന്‍ഡ് ആര്‍ട്ട് കാണ്ടതോടെ അതേക്കുറിച്ചു ള്ള അന്വേഷണത്തിലാണ് വിദേശത്തു നിന്നും ലഭിച്ച വീഡിയോയില്‍ ചിത്ര രചന അടുത്തു കാണുന്നത്. അന്നു മുതല്‍ ഈ ചിത്രരചന സ്വയ ത്തമാക്കാന്‍ നടത്തിയ കഠിനാദ്ധ്വാനം മാസങ്ങളോളം നീണ്ടു. അതിന്റെ ഫലപ്രാപ്തിയാണ് ഇന്ന് നിരവധി വേദികളില്‍ വിസ്മയം സൃഷ്ടിക്കുന്ന തില്‍ തരത്തിലേക്ക് എത്തിയത്. ഇത്തരത്തില്‍ ചിത്രരചന നടത്തുന്നവര്‍ കേരളത്തില്‍ അപൂര്‍വ്വമെന്നാണ് അലീഷയുടെ അവകാശ വാദം.
ALISHA PAINT 2 copy
മുകള്‍ ഭാഗം ഗ്ലാസ് (ചില്ല്) കൊണ്ട് നിര്‍മ്മിച്ച മേശയിലാണ് ചിത്ര രചന. ഈ ഗ്ലാസിന് മുകളില്‍ കടല്‍ തീരത്തെ പഞ്ചാരമണലെന്ന പൊടി മണല്‍ നിരത്തി വിരലുകള്‍ ഉപയോഗിച്ചാണ് ചിത്രം രചിക്കുന്നത്. ചിത്രത്തിന് മികവേകുന്നതിന് ഗ്ലാസിന് അടിയില്‍ ലൈറ്റുകള്‍ ക്രമീകരി ച്ചിട്ടുണ്ട്.ALISHA PAINT copy ഗ്ലാസിനു മുകളില്‍ കനം കുറച്ച് പൊടി മണല്‍ നിരത്തുന്ന തോടെ ചിത്രം വരയ്ക്കുന്നതിന് തുടക്കമാവും. ഇരുകൈകളും മാറിമാറി ഉപയോഗിച്ചാണ് ചിത്ര രചന. വരയ്ക്കുന്ന ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കു ള്ളില്‍ മായ്ച്ച് അടുത്ത ചിത്രമെഴുതി തുടര്‍ ചിത്രങ്ങളായാണ് പരിപാടി അവതരിപ്പിക്കുന്നത്.
SCOLERS
ഈ നിമിഷ ചിത്രങ്ങള്‍ കാണികള്‍ക്ക് വിസ്മയം സൃഷ്ടിക്കും. ഇതാണ് ഈ ചിത്ര രചനയുടെ പ്രത്യേകതയും. അരമണിക്കൂറോളം ദൈര്‍ഘ്യമുളള കഥാചിത്ര രചനയില്‍ സിനിമയിലെന്ന പോലെ ഒട്ടനവധി ദൃശ്യങ്ങളുണ്ട്. മാതാവ് മരണപ്പെടുന്നതോടെ അനാഥരായ രണ്ടു കുട്ടികളില്‍ മൂത്ത യാള്‍ അനുജനെ വളര്‍ത്താന്‍ പാടുപെടുന്നതാണ് അലീഷ നടത്തുന്ന ചിത്ര രചനയുടെ ഒരുകഥ. ഈ കഥയുടെ വിവിധ ദൃശ്യങ്ങളാണ് അലീഷ നൗഷാദ് വിരല്‍ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

മരണപ്പെട്ട മാതാവിനെ കെട്ടിപ്പിടിച്ചു കിടക്കുന്ന കൊച്ചുകുട്ടിയും ഇവ നെ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ ശ്രമിക്കുന്ന 10 വയസുകാരനും സിനിമാ സ്‌ക്രീറിലെന്നപോലെ മണല്‍ ചിത്രത്തിലെത്തും. ഈ ചിത്ര രചന നിരവ ധി വേദികളില്‍ അവതരിപ്പിച്ച് കാണികളെ അത്ഭുതപ്പെടുത്തിയിട്ടു ണ്ട്. ഇത്തരത്തില്‍ വേദികള്‍ക്ക് അനുസൃതമായി വ്യത്യസ്ത കഥകളും അലീഷയുടെ പക്കലുണ്ട്.
ALISHA PAINT 4 copy
ഇതു കൂടാതെ വിവിധ പ്രതലങ്ങളില്‍ മികവാര്‍ന്ന ചിത്ര രചന നടത്തുന്ന അലീഷ കുപ്പികളിലും ഗ്ലാസ് ഷീറ്റിലും ഫാബ്രിക്ക് പെയിന്റ് ഉപയോഗി ച്ചാണ് ചിത്രം രചിക്കുന്നത്. താന്‍ ദിവസങ്ങളോളം അധ്വാനിച്ച് വരച്ച നിരവധി ചിത്രങ്ങളും ഡിസൈനുകളും വിവാഹ സമ്മാനങ്ങളായി നല്‍കി യിട്ടുണ്ട്. കൂടാതെ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാ നമായും നല്‍കുന്നതിനും അലീഷ മടി കാട്ടാറില്ല.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ രണ്ടാംവര്‍ഷ ബി കോം വിദ്യാര്‍ത്ഥിയായ അലീഷ ഇടക്കുന്നം മഠത്തില്‍ നൗഷാദ് -ജാസ്മി ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. ജേഷ്ഠന്‍ അമീര്‍ സി.എ വിദ്യാര്‍ ത്ഥിയും അനുജത്തി അനാന്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്.kalayil 22