കാഞ്ഞിരപ്പള്ളി: ടൗണിലെ ഗതാഗത കുരുക്ക് അഴിക്കുന്നതിനായി പരിഷ്‌കരിച്ച ഗതാ ഗത നിയന്ത്രണം ബുധനാഴ്ച്ച മുതൽ നടപ്പിലാക്കും. മുണ്ടക്കയം, എരുമേലി ഭാഗത്തേ ക്കുള്ള ബസ് സ്‌റ്റോപ്പ് പേട്ടക്കവലയിൽ നിന്നും മാറ്റി സ്ഥാപിക്കും. പുതിയ ബസ് സ്‌റ്റോപ്പ് നൈനാർ പള്ളി കവാടത്തിന് സമീപത്തുള്ള എസ്.ബി.ടിയുടെ എ.ടി.എംന് മുന്നിലായിരിക്കുമെന്ന് എസ്.ഐ എ.എസ് അൻസൽ അറിയിച്ചു.പേട്ടക്കവല മുതൽ മിനി സിവിൽ സ്‌റ്റേഷൻ വരെയുള്ള ഭാഗത്തെ ദേശിയ പാതയിലെ ഇടത് വശത്തുള്ള പാർക്കിംങ് കർശനായും നിരോധിക്കും. അനധികൃത പാർക്കിംങ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എസ്.ഐ അറിയിച്ചു. പു ത്തനങ്ങാടിയിൽ നിന്നും ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് വാഹനങ്ങൾ ഇറങ്ങി വരുന്നത് നിരോധിച്ചു. പുത്തനങ്ങാടി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ മിനി സിവിൽ സ്റ്റേഷന് സമീപത്ത് കൂടി ദേശിയ പാതയിലേക്ക് ഇറങ്ങണം.ടി.വി.എസ് റോഡിലൂടെ ദേശിയ പാതയിലേക്ക് വാഹനങ്ങൾ ഇറങ്ങുന്നതിനും നിയ ന്ത്രണം ഏർപ്പെടുത്തി. ഈ റോഡിലൂടെ കയറുന്ന വാഹനങ്ങൾ സെന്റ് മേരിസ് സ്‌കൂ ളിന്റെ സമിപത്ത് കൂടി തമ്പലക്കാട് റോഡിലുടെ വേണം പുത്തനങ്ങാടിയിലേക്ക് കയ റുവാൻ. ടൗണിലെ ഗതാഗത കുരിക്ക് അഴിക്കുന്നതിനായി പഞ്ചായത്തിൽ നടത്തിയ അവലോക യോഗത്തിൽ എടുത്ത തീരുമാനങ്ങളാണ് നടപ്പിലാക്കുന്നത്.