സംസ്ഥാന സർക്കാരിന്‍റെ ഓണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ നേടിയ ഭാഗ്യവാനെ കണ്ടെത്തി. പരപ്പനങ്ങാടിക്ക് സമീപം പാലത്തിങ്കൽ ചുഴലി സ്വദേശി മുസ്തഫയാണ് ബംപർ അടിച്ച ഭാഗ്യവാൻ. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന ബംപർ നറുക്കെടുപ്പിന്‍റെ ഭാഗ്യവാനെ ഇന്ന് ഉച്ചയോടെയാണ് കണ്ടെത്തി യത്.
മാ​വേ​ലി ക​നി​ഞ്ഞ മ​ഹാ​​ഭാ​ഗ്യ​വാ​നെ തേ​ടി കേ​ര​ളം കാ​ത്തി​രി​പ്പ് തു​ട​രു​കയായിരുന്നു. മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ വി​റ്റ ലോ​ട്ട​റി ടി​ക്ക​റ്റാ​ണെ​ന്ന​റി​ഞ്ഞ​തു മു​ത​ൽ നാ​ട്ടു​കാ​ർ ഭാ​ഗ്യ​വാ​നാ​ര​ന്നെ​റി​യാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​യിരുന്നു.പ​ര​പ്പ​ന​ങ്ങാ​ടി ഐ​ശ്വ​ര്യ ലോ​ട്ട​റി ഏ​ജ​ൻ​സി​യി​ലെ കോ​ട്ട​ന്ത​ല പൂ​ച്ചേ​ങ്ങ​ൽ​ക്കു​ന്ന​ത്ത് ഖാ​ലി​ദിൽ നിന്നാണ് മുസ്തഫ മാഹാഭാഗ്യം കൊണ്ടുവന്ന ലോട്ടറി വാങ്ങിയത്. ഖാ​ലി​ദ് പ​ര​പ്പ​ന​ങ്ങാ​ടി ബ​സ് സ്റ്റാ​ൻ​ഡി​ൽ ലോട്ടറി വിൽപ്പന നടത്തുന്നയാളാണ്.