കാ​ഞ്ഞി​ര​പ്പ​ള്ളി: മ​റി​യ​ത്തി​ന്‍റെ വി​മ​ല​ഹൃ​ദ​യ​ത്തി​ലേ​ക്ക് ന​മ്മ​ൾ ഓ​രോ​രു​ത്ത​രെ​യും ലോ​ക​ത്തെ​യും സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ. ഫാ​ത്തി​മ​യി​ല്‍ പ​രി​ശു​ദ്ധ മാ​താ​വ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കെ​സി​ബി​സി ക​രി​സ്മാ​റ്റി​ക് ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫാ​ത്തി​മ​യി​ല്‍ നി​ന്നു കൊ​ണ്ടു​വ​ന്ന പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഫാ​ത്തി​മ മാ​താ സ​ന്ദേ​ശ​യാ​ത്ര​ക്കു ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു മാ​ർ അ​റ​യ്ക്ക​ൽ.

ഓ​രോ ദി​വ​സ​വും ജ​പ​മാ​ല ചൊ​ല്ലി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും ഫാ​ത്തി​മാ​യി​ലെ മാ​താ​വി​ന്‍റെ സ​ന്ദേ​ശം ഓ​രോ​രു​ത്ത​രും സ്വീ​ക​രി​ക്ക​ണ​മെ​ന്നും മാ​ർ അ​റ​യ്ക്ക​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ വി​മ​ല ഹൃ​ദ​യ പ്ര​തി​ഷ്ഠ ചൊ​ല്ലി ഇ​ട​വ​ക​യെ​യും രൂ​പ​ത​യെ​യും മാ​താ​വി​ന്‍റെ വി​മ​ല​ഹൃ​ദ​യ​ത്തി​ന് സ​മ​ർ​പ്പി​ച്ചു. ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യും രൂ​പ​ത ക​രി​സ്മാ​റ്റി​ക് ന​വീ​ക​ര​ണ വി​ഭാ​ഗ​വും നേ​തൃ​ത്വം ന​ൽ​കി. ഫാ​ത്തി​മ സ​ന്ദേ​ശ യാ​ത്ര​യെ സ്വീ​ക​രി​ക്കു​വാ​ൻ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ആ​യി​ര​ങ്ങ​ളാ​ണ് എ​ത്തി​ച്ചേ​ർ​ന്ന​ത്. സ​ന്ദേ​ശ​യാ​ത്ര ഇ​ന്ന് രാ​വി​ലെ 6.30ന് ​കൂ​വ​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി, 10ന് ​എ​രു​മേ​ലി അ​സം​പ്ഷ​ന്‍ ഫൊ​റോ​ന പ​ള്ളി, 1.30ന് ​ക​ണ്ണം​പ​ള്ളി സെ​ന്‍റ് മേ​രീ​സ് പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ത്തും.എ​രു​മേ​ലി ആ​വേ​മ​രി​യാ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ന് എ​രു​മേ​ലി അ​സം​പ്ഷ​ന്‍ ഫൊ​റോ​ന പ​ള്ളി​യി​ല്‍ ഏ​ക​ദി​ന ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ക്കും. രാ​വി​ലെ 9.30ന് ​ഫാ​ത്തി​മ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ സ്വീ​ക​ര​ണ​വും തു​ട​ർ​ന്ന് അ​ഖ​ണ്ഡ ജ​പ​മാ​ല​യും. സ​മൂ​ഹ​ബ​ലി​യോ​ടെ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ശു​ശ്രൂ​ഷ​ക​ൾ സ​മാ​പി​ക്കും. സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. .