report:abdul muthalib
എരുമേലി : ആദ്യമായി അക്ഷരലോകത്ത് എത്തിയതിൻറ്റെ അമ്പരപ്പിൽ കരഞ്ഞ കുരുന്നുകൾ പോലിസിനെ കൂടി കണ്ടപ്പോൾ വാവിട്ടു കരഞ്ഞു. പോലിസങ്കിൾ തന്ന മിഠായി വാങ്ങാൻ കൂട്ടാക്കാതെ ചിലർ അമ്മയുടെ സാരിതുമ്പിലൊളിച്ചപ്പോൾ മറ്റ് ചിലരുടെ കരച്ചിൽ മാറി പുഞ്ചിരിയാ യി. സ്കൂൾ പ്രവേശനോത്സവത്തിന് നെട്ടോട്ടമോടിയതേറെയും പോലിസായിരുന്നു.
വിസ്തൃതതമായ എരുമേലി പഞ്ചായത്തിൻറ്റെ മുക്കിലും മൂലയിലുമു ളള എല്ലാ സ്കൂളുകളിലും കുട്ടികൾക്ക് മിഠായികൾ നൽകി എസ് ഐ ജർലിൻ വി സ്കറിയയുടെ നേതൃത്വത്തിൽ  പോലിസെത്തി. പഞ്ചായ ത്തിൻറ്റെ കിഴക്കേയറ്റത്തെ മൂക്കൻപെട്ടി ഗവ.ട്രൈബൽ സ്കൂളിൽ വരെ പോലിസ് പാഞ്ഞെത്തി.  ടൗണുകളിലും സ്കൂൾ ജംഗ്ഷനിലും രാവിലെ യും ഉച്ചക്കും വൈകുന്നേരവും മഴ വകവെക്കാതെ പോലിസുകാർ ഗതാഗതതിരക്ക് നിയന്ത്രിച്ചു.erumely police 1 copy
പ്രവേശനോത്സവ സമയത്ത് മാത്രം മഴ മാറിനിന്നു. പിന്നെയങ്ങോട്ട് ഇടമുറിഞ്ഞ് പെയ്ത മഴയിലാണ് കുട്ടികളും രക്ഷിതാക്കളും വീടണ ഞ്ഞത്. പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവത്തിൻറ്റെ ഉദ്ഘാടനം നെടുംകാവ് വയൽ ഗവ. എൽ പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ്റ് റ്റി എസ് കൃഷ്ണകുമാർ നിർവഹിച്ചു. കുട്ടികൾക്ക് പ്രസിഡൻറ്റിൻറ്റെ വക ബാഗുകളും വിതരണം ചെയ്തു.
മറ്റ് സ്കൂളുകളിൽ പ്രദേശത്തെ വാർഡംഗങ്ങളാണ് ഉദ്ഘാടനം നിർവ ഹിച്ചത്. പൂക്കൾ നൽകിയും തൊപ്പിയണിയിച്ചും അക്ഷരങ്ങൾ കോർ ത്ത മാലകളിട്ടുമാണ് ഒന്നാം ക്ലാസിലേക്ക് കുട്ടികളെ സ്വീകരിച്ചത്. നവാ ഗതർക്ക് പേനയും പെൻസിലും നോട്ടുബുക്കുകളും സൗജന്യമായി നൽ കി. എൽ പി സ്കൂളുകളിലെല്ലാം ഉച്ചക്ക് മുൻപെ ആദ്യദിനത്തിലെ അധ്യയനം അവസാനിപ്പിച്ച് ബെൽ മുഴങ്ങി.