കാഞ്ഞിരപ്പള്ളി: ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷന്റെ ആഭി മുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ഡിവിഷനിലെ 12 ഗവണ്‍മെന്റ് എയ്ഡഡ് ഹൈസ്‌കൂള്‍, ഹയര്‍ സെക്ക ന്‍ഡറി സ്‌കൂളുകളിലായി ആറായിരത്തോളം വൃക്ഷത്തൈകള്‍ സൗജന്യ മായി വിതരണം നടത്തി. പരിപാടിയുടെ  ഡിവിഷന്‍തല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീറിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലില്‍ നിര്‍വഹിച്ചു.

ഡിവിഷന്‍ മെംബര്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി. സ്‌കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസീസ് പരിന്തിരിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം റോസമ്മ ആഗസ്തി, ഗ്രാമപഞ്ചായത്തംഗം ബീനാ ജോബി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മേഴ്‌സി തോമസ്, ഹെഡ്മാസ്റ്റര്‍ സിബിച്ചന്‍ ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.SCOLERSകൂടാതെ മറ്റു സ്‌കൂളുകളായ സെന്റ് മേരീസ് ഗേള്‍സ് ഹയര്‍ സെക്കന്‍ ഡറി സ്‌കൂള്‍ കാഞ്ഞിരപ്പള്ളി, പേട്ട ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കാഞ്ഞി രപ്പള്ളി, ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കപ്പാട്, അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാളകെട്ടി, ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ ഡറി സ്‌കൂല്‍ പനമറ്റം, സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇളങ്ങുളം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ കൂവപ്പള്ളി, ആര്‍.വി.ജി. എച്ച്.എസ്.എസ്. വിഴിക്കത്തോട്, കെ.ജെ. ചാക്കോ മെമ്മോറിയല്‍ ഹൈസ്‌കൂള്‍ പുലിക്കല്ല്, സിസിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കരി ക്കാട്ടൂര്‍, സെന്റ് ജോര്‍ജ്് ഹൈസ്‌കൂള്‍ മണിമല എന്നീ സ്‌കൂളുകളിലും പരിസ്ഥിതിദിന സമ്മേളനം നടത്തുകയും എല്ലാ സ്‌കൂളുകളിലും ജില്ലാ പഞ്ചായത്തംഗം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പരിസ്ഥിതിദിന സന്ദേശം നല്‍കുകയും വൃക്ഷത്തൈ വിതരണ ഉദ്ഘാടനം നിര്‍വഹി ക്കുകയും ചെയ്തു.