കാഞ്ഞിരപ്പളളി : അപകടത്തിലായ കാഞ്ഞിരപ്പളളി ഇരുപത്തിയാറാം മൈലിലെ പാലം മൂന്ന് മാസത്തിനകം പുനർനിർമിക്കുമെന്ന ഉറപ്പ് നടപ്പിലാകാൻ വൈകിയാൽ ദുരി തമേറുന്നത് ശബരിമല തീർത്ഥാടന കാലത്ത്. നിലവിൽ ഗതാഗതം വഴിതിരിച്ചു വിടാൻ നിശ്ചയിച്ചിരിക്കുന്ന പാതകൾ വീതി കുറഞ്ഞതും അപകടസാധ്യതകൾ കൂടി യതുമാ ണ്. ഈ പാതകൾ ഉടനെ റീ ടാറിങ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
പാലം പണിക്ക് എസ്റ്റിമേറ്റും ഭരണാനുമതിയും ഫണ്ടും ടെൻഡർ നടപടികളും വേഗം പൂർത്തിയാക്കി നിർമാണം നടത്തി തുറന്നുകൊടുക്കാൻ  മൂന്ന് മാസത്തിനകം സാധ്യ മാകണമെങ്കിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണം. അനാസ്ഥയു ണ്ടായാൽ തീർത്ഥാടനകാലത്തെ തിരക്കേറിയ ഗതാഗതമാണ് കുരുക്കിലാകുന്നത്. തീർ ത്ഥാടനകാലത്തിന് ഇനി രണ്ട് മാസമാണ് ശേഷിക്കുന്നത്. മണ്ഡലകാലത്തിൻറ്റെ അവ സാനവും മകരവിളക്ക് കാലത്തുമാണ് തിരക്കേറുക.
തീർത്ഥാടക വാഹനങ്ങളിൽ 70 ശതമാനവും എരുമേലിക്ക് പോകുന്നത് ഇരുപത്തിയാ റാം മൈൽ വഴിയാണ്. പകരം ഗതാഗതമാർഗമായി മണ്ണാറക്കയം-പനച്ചേപ്പളളി-മല ബാർ കവല റോഡാണ് നിർദേശിച്ചിരിക്കുന്നത്. ഈ റോഡിലേക്ക് ദേശീയപാതയിൽ നിന്ന് പ്രവേശിക്കുന്നിടത്ത് ഗതാഗതം കുരുങ്ങാൻ സാധ്യതയുളളതിനാൽ മറ്റ് സമാന്തര പാതകളിലൂടെയും വാഹനങ്ങൾ കടത്തിവിടേണ്ടിവരും. പൊൻകുന്നം-വിഴിക്കത്തോ ട് റോഡ് തീർത്ഥാടനകാലങ്ങളിൽ എരുമേലിയിലേക്കുളള സമാന്തരപാതയായി ഉപ യോഗിക്കുന്നതാണ്.
തിരക്കൊഴിവാക്കാൻ ഈ പാതയും ഉപയോഗിക്കേണ്ടിവരും. തീർത്ഥാടനകാലം തിര ക്കിലമരുമ്പോൾ പാലം നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വ ലിയ യാത്രാ വാഹനങ്ങളിലുളള തീർത്ഥാടന യാത്ര സമാന്തരപാതകളെ കുരുക്കിലാ ക്കുമെന്ന് റോഡ് സേഫ് സോൺ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. സമാന്തര പാതകളി ൽ പോലിസ് സേവനവും വെളിച്ചവും ഏർപ്പെടുത്തണമെന്നും ആവശ്യം ഉയരുന്നു.