കാഞ്ഞിരപ്പള്ളി: അതിപുരാതന മരിയന്‍ തീര്‍ഥാടനകേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ എട്ടു നോന്പ് ആചരണവും പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാ ളും ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ എട്ടു വരെ നടക്കും. ഈ വര്‍ഷം വിപുലമായ ഒരുക്ക ങ്ങളാണ്ക്രമീകരിച്ചിരിക്കുന്നതെന്ന് വികാരി ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, അസിസ്റ്റാ ന്റ് വികാരി ഫാ. തോമസ് മണിക്കൊന്പേല്‍, ട്രസ്റ്റിമാരായ മാത്യു മാളിയേക്കല്‍, സെ ബാസ്റ്റ്യന്‍ ചെറുവള്ളില്‍ പബ്ലളിസിറ്റി കണ്‍വീനര്‍ ജോമോന്‍ ഇല്ലിക്കമുറി എന്നിവര്‍ അറിയിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, നാലിന് കൊടിയേറ്റ്, നൊവേന, വിശു ദ്ധകുര്‍ബാന ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍. നാളെ മുതല്‍ ഏഴു വരെ എല്ലാ ദിവസ വും രാവിലെ അഞ്ചിനും 6.30നും 8.15നും 10നും 12നും 2.15നും വൈകുന്നേരം 4.30നും 6.30നും വിശുദ്ധകുര്‍ബാന. ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, റംശ, നൊവേന.

വിവിധ ദിവസങ്ങളില്‍ ഫാ. ഇമ്മാനുവേല്‍ മങ്കന്താനം, ഫാ. മാത്യു വള്ളിപ്പറന്പില്‍, ഫാ. വര്‍ഗീസ് മരങ്ങാട്ട്, ഫാ. മനുരാജ് ജൂഡ് പുത്തന്‍വീട്ടില്‍, ഫാ. പീറ്റര്‍ കിഴക്കേല്‍, ഫാ. തോമസ് കപ്യാരുമലയില്‍ എസ്ജെ, ഫാ. തോമസ് മണിക്കൊന്പേല്‍, ഫാ. ആന്റ ണി വാതല്ലൂക്കുന്നേല്‍, ഫാ. ജോര്‍ജ് അനന്തക്കാട്ട്, ഫാ. മാത്യു പുത്തന്‍പറന്പില്‍, ഫാ. ദേവസ്യാ കിഴക്കേവയലില്‍, ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, ഫാ. ഫിലിപ്പ് വട്ടയ ത്തില്‍, ഫാ. ജോസഫ് ചിറ്റടി, ഫാ ജോര്‍ജ് കുഴിക്കാട്ട്, ഫാ. ബ്രിജേഷ് പുറ്റുമണ്ണില്‍, ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, റവ.ഡോ. തോമസ് പൂവത്താനിക്കുന്നേല്‍, ഫാ. ജോണ്‍ വാഴപ്പനാടി, ഫാ. വര്‍ഗീസ് കിളികൊത്തിപ്പാറ, ഫാ. വര്‍ഗീസ് ചിറയ്ക്കല്‍, ഫാ. ജോണ്‍ തകിടിപ്പുറത്ത്, ഫാ. ജോര്‍ജ് പുല്ലാന്തനാല്‍, ഫാ. ജസ്റ്റിന്‍ മതിയത്ത്, ഫാ. നീല്‍ ചടയമുറി, ഫാ. ബിജോ മേപ്പുറത്ത് സിഎസ്എസ്ആര്‍, ഫാ. സക്കറിയാസ് ഇല്ലിക്കമുറി, ഫാ. സെബാസ്റ്റ്യന്‍ ഉള്ളാട്ട്, ഫാ. സെബാസ്റ്റ്യന്‍ കറിപ്ലാക്കല്‍, ഫാ. മാത്യു തുണ്ടിയില്‍, ഫാ. ജേക്കബ് നെടുംതകിടി, ഫാ. മാത്യു നിരവത്ത്, ഫാ. വര്‍ഗീസ് പാറയ്ക്കല്‍, ഫാ. ആന്റണി ചെന്നയ്ക്കാട്ടുകുന്നേല്‍, ഫാ. വര്‍ഗീസ് ഞള്ളിമാക്കല്‍, ഫാ. സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍, ഫാ. ജോസഫ് കൊച്ചുവീട്ടില്‍, ഫാ. ചാള്‍സ് കൊച്ചുചിറയില്‍ എംസിബിഎസ്, ഫാ. ജോര്‍ജ് തെരുവംകുന്നേല്‍, റവ.ഡോ. ജയിംസ് ചവറപ്പുഴ, ഫാ. തോമസ് ഇലവനാമുക്കട, ഫാ. മാത്യു വാണിയപ്പുരയ്ക്കല്‍, ഫാ. സെബാസ്റ്റ്യന്‍ കുന്പുക്കാട്ട്, ഫാ. സാല്‍വിന്‍ അഗസ്റ്റിന്‍ എസ്ജെ, ഫാ. സിറിയക് മാത്തന്‍കുന്നേല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.

എട്ടിന് രാവിലെ അഞ്ചിന് വിശുദ്ധകുര്‍ബാന, 6.30ന് വിശുദ്ധകുര്‍ബാന റവ.ഡോ. കുര്യന്‍ താമരശേരി 8.15ന് രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ കാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാന. 10ന് വിശുദ്ധകുര്‍ബാന ഫാ. ജസ്റ്റിന്‍ പഴേപറന്പില്‍, 12ന് വിശുദ്ധകുര്‍ബാന ഫാ. ജോര്‍ജ് ആലുങ്കല്‍, 2.15ന് വിശുദ്ധകുര്‍ബാന റവ.ഡോ. അസ്റ്റിന്‍ പുതുപ്പറന്പില്‍, വൈകുന്നേരം നാലിന് സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാന. വൈകുന്നേരം ആറിന് കുരിശടിയിലേക്ക് പ്രദക്ഷിണം, കൊടിയിറക്ക്, 6.45ന് വിശുദ്ധകുര്‍ബാന.

1449ല്‍ സെപ്റ്റംബര്‍ എട്ടിന് കാഞ്ഞിരപ്പള്ളി പഴയ പള്ളി മാര്‍ യൗസേപ്പ് എന്ന സുറിയാനി മെത്രാന്റെ അനുവാദത്തോടെ വെഞ്ചിരിപ്പു നടത്തിയ അന്നു മുതല്‍ എട്ടു നോന്പാചരിക്കുകയും പരിശുദ്ധ കന്യകാമാതാവിന്റെ പിറവിത്തിരുനാളിനും തുടക്കമായി. ഈ വര്‍ഷത്തെ തിരുനാളിന് വിപുലമായ ഒരുക്കങ്ങളാണ് ക്രമീകരിച്ചിക്കുന്നത്. ഇരുപതിനായിരത്തോളം വിശ്വാസികള്‍ക്ക് വിശുദ്ധ കര്‍മങ്ങളില്‍ ഒരേ സമയം പങ്കെടുക്കുവാനുള്ള സൗകര്യം വിശാലമായ പന്തലാണ് നിര്‍മിച്ചിരിക്കുന്നത്. പരമ്പരാഗതമായി നടത്തിവരുന്ന നേര്‍ച്ചഊണു വിതരണത്തിന് വിവിധ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. ദൂരസ്ഥലങ്ങളില്‍നിന്ന് എത്തുന്ന തീര്‍ഥാടകര്‍ക്ക് വിശ്രമസൗകര്യം ഈ വര്‍ഷത്തെ പ്രത്യേകതയാണ്.

വിദൂര സ്ഥാലങ്ങളില്‍ നിന്നു വരുന്ന തീര്‍ഥാടകര്‍ക്ക് വിശ്രമ സൗകര്യവും വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സംവിധാനവും ഒരുക്കിട്ടുണ്ട്. പൊതിച്ചോറുകള്‍ വിശ്വാസികള്‍ക്ക് നേര്‍ച്ച ഊണിനായി കൊടുക്കുവാനുള്ള വിപുലമായ സൗകര്യവും ഉണ്ട്. തീര്‍ഥാടകരുടെ സഹായത്തിനായി 501 അംഗവോളണ്ടിയര്‍മാരുടെ സേവനം ഉറപ്പാക്കിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് അനുരജ്ഞന ശുശ്രൂഷക്ക് സൗകര്യം ഉണ്ടായിരിക്കും. നാലിന് ലത്തീന്‍ ക്രമത്തിലും അഞ്ചിന് മലങ്കര ക്രമത്തിലും ആറിന് സുറിയാനി കുര്‍ബാനയും ഉണ്ടായിരിക്കും. ഏഴിന് വൈകുന്നേരം ആറിന് ദിവ്യകാരുണ്യപ്രദക്ഷണവും എട്ടിന് കുരിശടി ചുറ്റി പ്രദക്ഷണവും നടക്കും.

മരിയന്‍ തീര്‍ഥാടനം

രൂപത ചെറുപുഷ്പ മിഷന്‍ ലീഗ് നേതൃത്വം നല്‍കുന്ന മരിയന്‍ തീര്‍ഥാടനം കാഞ്ഞിരപ്പള്ളി പഴയ പള്ളിയിലേക്കും ഉപ്പുതറ സെന്റ് മേരീസ് പള്ളിയിലേക്കും നടക്കും. രണ്ടിന് രാവിലെ 9.45ന് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന ഫാ. മാത്യു പുത്തന്‍പറന്പില്‍. തുടര്‍ന്ന് പഴയ പള്ളിയിലേക്ക് മരിയന്‍ റാലി. 12.15ന് വികാരി ജനറാള്‍ ഫാ. ജസ്റ്റിന്‍ പഴേപറന്പില്‍ തീര്‍ഥാടന സമാപന സന്ദേശം നല്‍കും.
മൂന്നിന് ഉപ്പുതറ വിശുദ്ധ യൂദാതദേവൂസിന്റെ പള്ളിയങ്കണത്തില്‍ ഫൊറോനാപ്പള്ളിയിലേക്ക് മരിയന്‍ റാലി. 11ന് ഫോറോനപ്പള്ളിയിലേക്ക് വിശുദ്ധ കുര്‍ബാന, സന്ദേശം സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍.