metro-1പൊന്‍കുന്നം:മുതുമുത്തച്ഛന്മാര്‍ ഉപയോഗിച്ചിരുന്ന താളിയോല ഗ്രന്ഥങ്ങളും ഔഷധങ്ങളും മാത്രമല്ല പഴക്കമേറിയ ക്ഷേത്രവും നാലുകെട്ടും നിലവറയും അറയും സര്‍പ്പക്കാവും കുളവും 500 വര്‍ഷം പഴക്കമുള്ള പാത്രങ്ങളും ഉപകരണങ്ങളുമെല്ലാം ഒരു പോറലുമില്ലാതെ നിധിപോലെ സൂക്ഷിച്ചുവെച്ച് സംരക്ഷിക്കുകയാണ് ഒരു കുടുംബം. anooj-1-copyഉഗ്ര ഭീകരങ്ങളായ ദുര്‍മൂര്‍ത്തികളെ തളച്ച് ശാന്തമാക്കുന്ന ദുര്‍ഗ്രഹങ്ങളായ മന്ത്രങ്ങളും പേരറിയാത്ത രോഗങ്ങള്‍ക്കുവരെ ശമനം വിധിക്കുന്ന ഔഷധക്കൂട്ടുകളും ഇവിടെയെത്തിയാല്‍ താളിയോലക്കെട്ടുകളില്‍ കാണാം. ദന്ത ഡോക്ടറായ പലയക്കുന്നേല്‍ ഡോ. അനൂജാണ് ഈ അമൂല്യനിധിയുടെയെല്ലാം ഉടമയും സൂക്ഷിപ്പുകാരനം.anooj-2-copy
പൊന്‍കുന്നം – വിഴിക്കത്തോട് റോഡില്‍ സ്വകാര്യ ആശുപത്രിക്കു സമീപമുള്ള ഡോ. അനൂജിന്റെ തറവാടാണ് പഴമയുടെ ചരിത്രംപേറുന്ന വിസ്മയകേന്ദ്രം. 15 ഏക്കര്‍ നീണ്ട കൃഷിയിടത്തിന്റെ നടുവിലാണ് തറവാട്. അപൂര്‍വങ്ങളായ ഔഷധ മരങ്ങള്‍ തറവാടിന്റെ വളപ്പില്‍ നിറഞ്ഞുനില്‍ക്കുന്നു. anooj-copyപഴയവീട് പൊളിച്ചു പുതുക്കിപ്പണിതെങ്കിലും തറവാടിനും നാലുകെട്ടിനും അറപ്പുരക്കും നിലവറക്കുമൊന്നും ഒരു മാറ്റവും വരുത്തിയില്ല. സൂര്യപ്രകാശം വീഴാത്ത അറയും അതിനുള്ളില്‍ സദാ കൂരിരുള്‍ കരിമ്പടംപുതച്ച നിലവറയും ഏതൊരാളെയും പഴയകാലത്തേക്കു കൂ്ട്ടിക്കൊണ്ടു പോകും.anooj-7
ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത ശിലാരൂപങ്ങള്‍ നിരവധിയുണ്ട്. പഴയകാലത്ത് യുദ്ധത്തില്‍ പടവെട്ടിയ പടവാളുകളും പടക്കോപ്പുകളുമുണ്ട്. സുഗന്ധലേപനങ്ങള്‍ നിറഞ്ഞിരുന്ന എണ്ണത്തോണിയുണ്ട്. ചേങ്കിലകള്‍ക്കും കാല്‍ചിലമ്പുകള്‍ക്കും തൂക്കുവിളക്കുകള്‍ക്കും പഴക്കം പതിറ്റാണ്ടുകള്‍ക്കപ്പുറത്താണ്. anooj-5പഴയ മലയാളം ലിപിയും തമിഴും കൂടിക്കലര്‍ന്ന സങ്കരഭാഷയിലാണ് നാരായംകൊണ്ട് പോറിയെഴുതി താളിയോലകളില്‍ രചിച്ചിരിക്കുന്നത്. അവയെല്ലാം മന്ത്രങ്ങളും യുദ്ധതന്ത്രങ്ങളും ഔഷധക്കൂട്ടുകളുമടങ്ങുന്ന വിവരണമാണെന്നു ഡോ. അനൂജ് പറയുന്നു.anooj-6
ഔഷധങ്ങള്‍ നിറച്ചിരുന്ന പഴക്കമേറിയ ചീനിഭരണികള്‍ ധാരാളമുണ്ട്. വെളിച്ചപ്പാടിന്റെ വാളും ചിലമ്പും ഒപ്പം ഓട്ടുപാത്രങ്ങളും ചെമ്പ് ഉരുളികളും നിലവിളക്കുകളും മെതിയടികളും അളവ് പാത്രങ്ങളും തുടങ്ങി പഴയകാലത്തെ ഒട്ടുമിക്ക സാധന സാമഗ്രികളും നിറഞ്ഞ ഒരു ശേഖരം പ്രത്യേകമായി സൂക്ഷിച്ചിരിക്കുന്നു. ഇവയെല്ലാം ചെളിപറ്റാതെ തൂത്തുതുടച്ച് മിനുക്കി ഭംഗിയോടെ പരിപാലിക്കുന്നത് ഡോ. അനൂജും ഭാര്യ രക്ഷ്മിയും മാതാവ് ശാന്തയും മക്കളായ അനന്ത്കൃഷ്ണനും അരവിന്ദ് കൃഷ്ണനുമാണ്.anooj-1-copy
കുടുംബവക ക്ഷേത്രത്തിനും സര്‍പ്പക്കാവിനും ജലസമൃദ്ധിയേറിയ കുളത്തിനും പതിറ്റാണ്ടുകളുടെ പഴക്കമാണുള്ളത്. 15000ല്‍പരം പഴയകാല പുസ്തകങ്ങളും കഥകളും കവിതകളും ഉള്‍പ്പെടുന്ന ലൈബ്രറിയും വീടിനുള്ളിലുണ്ട്.

പാരമ്പര്യ കുടുംബമായിരുന്നു ഡോ. അനൂജിന്റേത്. പിതാവും അധ്യാപകനുമായിരുന്ന ചന്ദ്രശേഖരപിള്ളക്ക് പൂര്‍വികരിലൂടെ കൈമാറിക്കിട്ടിയതാണ് ചരിത്രംപേറുന്ന ഈ തറവാട്. അനൂജിന്റെ ഭാര്യ രശ്മി പൊന്‍കുന്നം ശ്രേയസ് സ്‌കൂളിലെ അധ്യാപികയാണ്.siva-3