കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി സെന്‍ട്രല്‍ ജമാഅത്ത് ഷിബിലി വട്ടകപ്പാറക്കും കുടും ബത്തിനും എര്‍പ്പെടുത്തിയ പൂര്‍ണ്ണ വിലക്ക് വഖഫ് ട്രിബൂണല്‍ റദ്ദ് ചെയ്യുകയും കോടതി ചിലവ് ഉള്‍പ്പെടെ ഷിബിലിക്ക് നല്‍കുവാനും ഉത്തരവിട്ടു.

സെന്‍ട്രല്‍ ജമാ അത്തിന്റെ ഷിബിലിയേയും കുടുംബത്തേയും പുറത്താക്കിയ വിധി നിയമവിരുദ്ധമാണന്നും നിരീക്ഷിച്ച കോടതി,സമൂഹത്തിന്റെയും വിശ്വാസത്തി ന്റെയും കാര്യത്തില്‍ അകറ്റി നിര്‍ത്താതെ ഷിബിലിയേയും കുടുംബത്തേയും ഉള്‍പ്പെ ടുത്തണം എന്നും കോടതി ഉത്തരവിലൂടെ വിധി പ്രഖ്യാപ്പിച്ചു.വഖഫ് ട്രിബൂണല്‍ ജഡ്ജ് എസ്.അജിത് കുമാറാണ് വിധി പ്രസ്ത്യാവിച്ചത്.

ഒരു കാരണവശാലും ഉപരോധമോ ബഹിഷ്‌ക്കരിക്കലോ ശിക്ഷാ നടപടികളായി സ്വീകരിക്കരുതെന്ന് പറഞ്ഞ കോടതി അസഹിഷ്ണുതയും വൈരാഗ്യവും ഇസ്ലാം അംഗീക്കരിക്കുന്നില്ലന്നും ചൂണ്ടിക്കാട്ടി.

മകളുടെ വിവാഹ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് ഷിബിലിക്കും കുടുംബത്തിനും നൈനാര്‍ പള്ളി സെന്‍ട്രല്‍ ജമാഅത്ത് പരിപാലന കമ്മിറ്റി വിലക്കേര്‍പ്പെടുത്തിയത്. അതിനെതിരെയുള്ള കോടതിയുടെ ഈ വിധി കുടുംബത്തിന്റെ പ്രാര്‍ത്ഥനയുടെ ഫലമാണെന്ന് ഷിബിലി വട്ടകപ്പാറ പറഞ്ഞു.2014 ലാണ് കേസിനാസ്പദമായ സംഭവം.

ജമാഅത്ത് പരിപാലന കമ്മിറ്റിയില്‍ വോട്ട് ചെയ്യാനും മത്സരിക്കാനുമുള്ള അവകാശ ത്തിനായി ഷിബിലി സമര്‍പ്പിച്ച മറ്റൊരു കേസിന്റെ വിധി അടുത്ത ദിവസം വരും.