എരുമേലി : പരിസ്ഥിതി ദിനത്തിൽ തൈകൾ നട്ട് പ്രകൃതി സംരക്ഷണ ത്തിന് തുടക്കം കുറിക്കാൻ കാത്തിരിക്കുന്നു നാട്ടുകാരും വിദ്യാർത്ഥി കളും വിവിധ സംഘടനകളുടെ പ്രവർത്തകരുമെല്ലാം. കനകപ്പലം സോഷ്യൽ ഫോറസ്ട്രി ഓഫിസിൽ നിന്ന് ഇന്നലെ വരെ എഴുപതിനാ യിരത്തോളം തൈകളാണ് വ്യക്തികളും സംഘടനകളും വാങ്ങിയത്. പനക്കച്ചിറയിലെ ഓഫിസിൽ നിന്ന് അരലക്ഷത്തോളം തൈകൾ വിത രണം ചെയ്തു.
ഇനി ഒന്നര ലക്ഷത്തോളം തൈകൾ വിതരണത്തിനായി സൂക്ഷിച്ചിട്ടുണ്ട്. നാളെ പരിസ്ഥിതി ദിനമായതിനാൽ ഇന്ന് തൈകൾ വാങ്ങാൻ തിരക്കേ റും. ലക്ഷ്മി തരു, ആര്യവേപ്പ്, പേര, സീതപ്പഴം, തേക്ക്, മഹാഗണി, ചന്ദനം,  പ്ലാവ് എന്നിവയുടെ തൈകൾക്കാണ് ആവശ്യക്കാരേറെയെന്ന് സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫിസർ കെ കെ സാബു പറഞ്ഞു. മുഖ്യ മന്ത്രിയുടെ നിർദേശ പ്രകാരം പ്രത്യേകമായി പ്ലാവിൻറ്റെ ഏഴായിരം തൈകൾ വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്.SCOLERS
പ്ലാവും മാവും ഏഴായിരം വീതം തൈകൾ ഒരുക്കണമെന്നായിരുന്നു നിർദേശം. എന്നാൽ മാവ് തൈകൾ തയ്യാറാക്കാനായിട്ടില്ല. പരിസ്ഥിതി ദിനാചരണത്തിനായി ഇന്ന് വിവിധ സ്കൂളുകൾക്ക് സൗജന്യമായി തൈ കൾ നൽകുന്നുണ്ട്. സ്കൂളുകളിൽ ഓരോ കുട്ടിക്കും ഒരു തൈ വീതം നൽ കാനാണ് പദ്ധതി. ഒപ്പം ഓരോ അധ്യാപകനും ഒരു തൈ വീതം നടണം. സ്കൂളിലോ സ്വന്തം വീട്ടുവളപ്പിലോ തൈകൾ നട്ട് ദിവസവും പരിച രണം നൽകണം. സ്കൂളിൽ തൈകൾക്ക് കുട്ടികൾ തങ്ങളുടെ പേര് നൽകിയും പരിപാലിക്കാം.
വിവിധ സംഘടനകളും രാഷ്ട്രീയ കക്ഷികളും വൃക്ഷതൈ നടീൽ പരിപാ ടികൾ നടത്തുന്നുണ്ട്. വ്യക്തികൾക്ക് 17 രൂപ നിരക്കിലും സംഘടനകൾ ക്കും സ്കൂളുകൾക്കും സൗജന്യമായും തൈകൾ ലഭിക്കും. തേക്ക് സ്റ്റമ്പിന് ഏഴ് രൂപയാണ് വില. ഫോറസ്റ്റർമാരായ സുരേഷ്, ജയചന്ദ്രൻ, കൺവീ നർ പി വി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ തൈ വിതരണത്തിന് കനകപ്പലത്ത് കൗണ്ടർ തുറന്നിട്ടുണ്ട്.
വൈദ്യുതി ലൈനുകളുടെ കീഴിലും റോഡിന് ഭാവിയിൽ അപകട ഭീഷണിയാകുന്ന വിധവും തൈകൾ നടരുതെന്ന് നിർദേശിച്ചിട്ടുണ്ട്.