എലിക്കുളം: സെന്റ് മാത്യൂസ് എൽ.പി സ്ക്കൂളിലെ പഠനോത്സവമാണ് കുരുന്നുകളുടെ
മികവുകൊണ്ടും രക്ഷാകർത്തക്കളുടേയും പൊതു ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമാ യത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏക പാടശേഖരമായ കാപ്പുകയo പാടശേഖരത്തി ന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിലെ കുട്ടികൾ പ്രകൃതിയെ അടുത്തറിഞ്ഞ് പഠിച്ചവരാണ്.ഇത് ഇവരുടെ മുൻ പോട്ടുള്ള യാത്രകൾക്ക് മുതൽക്കൂട്ടാവുമെന്ന് പഠ നോത്സവം ഉദ്ഘാടനം ചെയ്ത എലിക്കുളം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാത്യൂസ് പെരുമനങ്ങാട് പറഞ്ഞു.
കുട്ടികളുടെ ഒരു വർഷത്തെ പഠന മികവ് പ്രസംഗ രൂപേണയും വിവിധ കലാപരിപാ ടികൾ രൂപേണയും കുരുന്നുകൾ വേദിയിൽ അവതരിപ്പിച്ചപ്പോൾ അദ്ധ്യാപകർക്ക് അ ഭിമാന നിമിഷങ്ങളും കാണികൾക്ക് അത്ഭുത നിമിഷങ്ങളുമാണ് സമ്മാനിച്ചത്. ബി.ആർ. സി കോർഡിനേറ്റർ ബിസ്മി ക്ലീറ്റസ് മുഖ്യതിഥി ആയിരുന്നു.ഹെഡ്മിസ്ട്രസ് മായ എം
മെർലിൻ, അദ്ധ്യാപകരായ ഡോളി ജോർജ്, നീതു ജോസ്, സിസ്റ്റർ അനുമോൾ എബ്രഹാം പി.റ്റി.എ.ഭാരവാഹികളായ റോയി കാഞ്ഞിരത്തി നാൽ, റോയി തെക്കേമംഗലം, ഷോളി
കൊച്ചീറ്റത്തോട്ട്, ഷീന വെമ്പാല എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.