കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സസ്‌പെന്റ് ചെയ്ത കൃഷി അസിസ്റ്റന്റിനെ നടപടി അംഗീകരിക്കാതെ ജോലിയില്‍ തുടരാന്‍ അനുമതി നല്‍കിയ ജില്ലാ കൃഷി ഓഫീ സറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.ഓഗസ്റ്റ് 29നായിരുന്നു കാഞ്ഞിരപ്പള്ളി കൃഷി ഓഫിസിലെ കൃഷി അസിസ്റ്റന്റ് എം.എസ് ജിജിയെ ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് ഷക്കീല നസീര്‍ സസ്പെന്റ് ചെയ്തത്. ലൈഫ് മിഷന്‍ പദ്ധതിയുടെ വിവര ശേഖ രണത്തിന് പഞ്ചായത്ത് നിയോഗിച്ചിട്ടും ജിജി അനുസരിച്ചില്ലെന്ന് ആരോപിച്ചായിരു ന്നു സസ്‌പെന്‍ഷന്‍.
പഞ്ചായത്തിലെ നാല് ,അഞ്ച് വാര്‍ഡുകളില്‍ പദ്ധതിക്ക് അര്‍ഹരായവരുടെ പട്ടിക ത യ്യാറാക്കുന്നതിനാണ് ജിജിയെ പഞ്ചായത്ത് നിയോഗിച്ചത്. എന്നാല്‍ സമയബന്ധിതമാ യി പൂര്‍ത്തികരിക്കേണ്ട പദ്ധതിയുടെ അപേക്ഷകള്‍ സ്വീകരിക്കുകയോ ഫീല്‍ഡ് സര്‍ വ്വേ നടത്തുകയോ ചെയ്യാതിരുന്നതിനാലാണ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് സസ്‌ പെന്റ് ചെയ്തതെന്നും പഞ്ചായത്ത് പ്രസിഡന്റ് പുറത്തിറക്കിയ സസ്‌പെന്‍ഷന്‍ ഉ ത്തരവില്‍ പറഞ്ഞിരുന്നു.
തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കൃഷി ഓഫീസര്‍ക്ക് ജിജി പരാതി നല്‍കി. നിയമാനുസൃതമായി പാലിക്കേണ്ട നടപടി പ്രകാരം ജീവനക്കാരന്റെ നിയമനാധികാരിയെ അറിയിക്കാതെയാണ് സസ്‌ പെന്‍ഷന്‍ നടപടിയെന്നും ഇത് നിയമവിരുദ്ധമാണെന്ന് കാണിച്ചും ജില്ല കൃഷി ഓഫീ സര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി അസ്ഥിരപ്പെടുത്തി. ജിജിക്ക് ജോലിയില്‍ തുടരാന്‍ അനുമതിയും നല്‍കി. ജിജിയെ കാഞ്ഞിരപ്പള്ളിയില്‍ നിന്നും മൂന്നിലവില്ക്ക് സ്ഥലം മാറ്റുകയും ചെയ്തു.

ഇതിനെതിരെ പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാന പ്രകാരം ഹൈക്കോടതിയെ സമീപി ക്കുകയായിരുന്നു. കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 181(4,5) പ്രകാരം പഞ്ചാ യത്തിന് വിട്ടു കിട്ടിയിരിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ പഞ്ചായത്ത് എല്‍പിക്കുന്ന ജോലികള്‍ ചെയ്യുന്നതിന് ബാധ്യസ്ഥരാണന്നെും പഞ്ചായത്ത് ഏല്‍പ്പിച്ച ജോലികള്‍ ചെയ്യുന്നതിന് വിസമ്മതിച്ചിനാണ് ജോലിയില്‍ സസ്പെന്‍ഡ് ചെയ്തതെ ന്നും പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ കൃഷി അസിസ്റ്റന്റ് എം.എസ്.ജിജിയുടെ സസ്‌പെന്‍ഷന്‍ പ്രാബല്യത്തില്‍ വന്നിട്ടുള്ളതാണെന്നും പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു.