കാഞ്ഞിരപ്പളളി: വിഷ രഹിത പച്ചക്കറി കൃഷിയിലൂടെ കാഞ്ഞിരപ്പളളിയെ മറുനാട ന്‍ വിഷമയമായ പച്ചക്കറിയില്‍ നിന്നും രക്ഷിക്കണമെന്നും, നമുക്കാവശ്യമായ പച്ച ക്കറി നമ്മുടെ വീട്ടുമുറ്റത്ത് വിളയിക്കണമെന്നും അതിനാവശ്യമായ എല്ലാ അടിസ്ഥാന സൗര്യങ്ങളും കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുമെന്ന് ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് ശ്രീമതി അന്നമ്മ ജോസഫ് അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ‘ജൈവസമൃദ്ധി 2017’ ന്റെ ഉല്‍ഘാടനം നിര്‍ വ്വഹിക്കുകയായിരുന്നു പ്രസിഡന്റ്.

സംസ്ഥാന കൃഷി വകുപ്പിന്റെ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിക്ക് പിന്തുണ യേകുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയാണ് ‘ജൈവസമൃദ്ധി 2017’ ജൈവകൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 10,000-ല്‍ പരം വിവിധയിനം പച്ചക്കറി ക ള്‍  വിതരണം നടത്തി. കാഞ്ഞിരപ്പളളി ബ്ലോക്കിലെ കര്‍ഷക കൂട്ടായ്മയുടെ ഫെഡറേ ഷനായ ഹരിതമൈത്രി ഓപ്പണ്‍മാര്‍ക്കറ്റുകളായ മണിമല, ഞളളമറ്റം, തമ്പലക്കാട്, കാളകെട്ടി, പാറത്തോട്, കൂവപ്പളളി, മുണ്ടക്കയം, കൂട്ടിക്കല്‍, കോരുത്തോട് എരുമേലി, തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിപണി ഭാരവാഹികളാണ് തൈകള്‍ ഏറ്റു വാങ്ങിയത്.

തിങ്കള്‍ മുതല്‍ വെളളി വരെ പ്രവര്‍ത്തിക്കുന്ന കാര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റുകളില്‍ നിന്നും കര്‍ഷകര്‍ക്ക് ജൈവപച്ചക്കറി തൈകള്‍ സൗജന്യ നിരക്കില്‍ ലഭ്യമാണ്. വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. പി.എ. ഷെമീര്‍, റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോന്‍, മെമ്പര്‍മാരായ സോഫി ജോസഫ്, പ്രകാശ് പളളിക്കൂടം, ബി.ഡി.ഒ. കെ.എസ്. ബാബു, കര്‍ഷക പ്രതിനിധി ജോസഫ് കാപ്പുകാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.