കാഞ്ഞിരപ്പള്ളി : ഗ്രാമപഞ്ചായത്ത് 22-ാം വാര്‍ഡ് മാനിടുംകുഴി ഉപതെരഞ്ഞെടുപ്പുമാ യി ബന്ധ്‌പെട്ട് കേരളാ കോണ്‍ഗ്രസ് (എം) നെ ഉപദേശിക്കാന്‍ യുവജനപക്ഷം വരേണ്ടെ ന്ന് യൂത്ത് ഫ്രണ്ട് (എം) മണ്ഡലം കമ്മറ്റി . അരുവിക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പി ല്‍ നോട്ടയ്ക്കും പിന്നില്‍ പോയ പാരമ്പര്യം ആവര്‍ത്തിക്കാന്‍ ആണ് മാനിടും കുഴിയില്‍ ജനപക്ഷം മത്സരിക്കാനൊരുങ്ങുന്നത്. ഒരു വാര്‍ഡ് കമ്മറ്റിപോലും ഇല്ലാതെ ഇരിക്കെ രാഷ്ട്രീയമുതലെടുപ്പിനാണ് മത്സരരംഗത്ത് ഇറങ്ങുമെന്ന് പ്രചിരിപ്പിക്കുന്നത്.

ജനപക്ഷത്തിന് വാര്‍ഡില്‍നിന്നും ഒരു സ്ഥാനാര്‍ത്ഥിയെപ്പോലും ലഭിക്കാഞ്ഞിട്ട് അന്യ വാര്‍ഡില്‍നിന്നും സ്ഥിരം സ്ഥാനാര്‍ത്ഥിവേഷധാരിയെ കെട്ടിയിറക്കാനിരിക്കെ ജനപക്ഷ ത്തിന് കേരളാ കോണ്‍ഗ്രസ് (എം) നെ രാഷ്ട്രീയം പഠിപ്പിക്കാന്‍ ആയിട്ടില്ലെന്നും യൂത്ത് ഫ്രണ്ട് (എം) മണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു.

കേരളീയ സ്ത്രീസമൂഹത്തെ അടച്ച് ആക്ഷേപിച്ച് ഗുണ്ടാ-മാഫിയാ ബന്ധവുമായി രാഷ്ട്രീ യം കളിക്കുന്ന ജനപക്ഷം സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ മാനിടുംകുഴി വാര്‍ഡിലെ സ്ത്രീജനങ്ങള്‍ ചൂലുമായി കാത്തിരിക്കുകയാണെന്നും ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം) ന് കൃത്യമായ രാഷ്ട്രീയ നിലപാട് ഉണ്ട്. അത് പ്രതിഫലിപ്പിക്കുമെന്നും ഉപതെരഞ്ഞെടുപ്പില്‍ ആര് ജയിക്കണമെന്ന് നിശ്ചയിക്കുവാന്‍ കേരളാകോണ്‍ഗ്രസ് (എം) ന് ശക്തിയുണ്ടെന്ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം വ്യക്തമാകുമെന്നും യോഗം അഭിപ്രായപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് വിനേഷ് പൂവത്താനികുന്നേലിന്റെ അദ്ധ്യക്ഷതയില്‍ ജോളി മടുക്ക ക്കുഴി, ജോര്‍ഡിന്‍ കിഴക്കേത്തലക്കല്‍, ജെയിംസ് പെരുമാകുന്നേല്‍, അജു പനയ്ക്കല്‍, വിഴിക്കിത്തോട് ജയകുമാര്‍, ഷാജി പുതിയാപറമ്പില്‍, സിജോ മണ്ടമറ്റം, ജിജോ കാവാ ലം, ജോജി മോടിയില്‍, ആല്‍ബിന്‍ പേണ്ടാനം, സിബി വെങ്ങാലൂര്‍, ജോയി മാനിടും കുഴി, മനോജ് മറ്റമുണ്ട, അനൂപ്കുമാര്‍ ജി., ജിതിന്‍ ജോയല്‍, എന്നിവര്‍ പ്രസംഗിച്ചു.