st.josephകാഞ്ഞിരപ്പള്ളി: അകാലത്തില്‍ മരിച്ച നിര്‍ധനരായ യുവാക്കളുടെ കുടുംബത്തിന് സഹായമൊരുക്കാന്‍ നൈനാര്‍ പള്ളി സെന്‍ട്രല്‍ ജമാ അത്തിന്റെ നേതൃത്വത്തില്‍ 12 പ്രാദേശിക മഹല്ല് പരിപാലന സമിതിയുടെയും സഹകരണത്തോടെ നടപ്പാക്കുന്ന ആശ്വാസ പദ്ധതിക്ക് തുടക്കമിട്ടു. ആശ്വാസ പദ്ധതിക്കായി നിര്‍മ്മിക്കുന്ന ഫ്‌ളാറ്റിന്റെ ശിലാസ്ഥാപനം തോട്ടു മുഖം-പള്ളിപ്പടി റോഡരുകില്‍ വാങ്ങിയ സ്ഥലത്ത് നൈനാര്‍ പള്ളി സെന്‍ട്രല്‍ ജമാ അത്ത് പ്രസിഡന്റ് പി.എം.അബ്ദുള്‍ സലാം ഹാജി നിര്‍വ്വഹിച്ചു. ഇമാം ശിഫാര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി.nusrathul masakeen 3
നുസ്‌റത്തുല്‍ മസാക്കീന്‍ (റിലീഫ് ഫണ്ട്) കാഞ്ഞിരപ്പള്ളി എന്ന പേരില്‍ കുടുംബ സഹായനിധി രൂപീകരിച്ച് സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് ജമാ അത്ത് വാങ്ങിയ സ്ഥലത്ത് 800ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള അഞ്ചു ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇവ വാടകയ്ക്ക് നല്‍കുന്നതില്‍ നിന്നും ലഭിക്കുന്ന വരുമാനം ഗൃഹനാഥന്‍ മരിച്ച നിര്‍ധന കുടുംബങ്ങളുടെ ദൈനംദിന ചിലവിനായി വിനിയോഗിക്കാനാണ് തീരുമാനം.nasnusrathul masakeen 1akjm