കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ നിര്‍മ്മാണ കരാര്‍ ജോലികള്‍ ലഭിക്കുന്നതിന് വ്യാജ രേഖകള്‍ സമര്‍പ്പിച്ചതായി കണ്ടെത്തി

കാഞ്ഞിരപ്പള്ളി : പഞ്ചായത്തിലെ നിര്‍മ്മാണ കരാര്‍ ജോലികള്‍ ലഭിക്കുന്നതിന് വ്യാജ രേഖകള്‍ സമര്‍പ്പിച്ചതായി കണ്ടെത്തി. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ കരാറുകാര്‍ക്കെതി രെ പൊലീസില്‍ പരാതി നല്‍കാന്‍ പഞ്ചായത്തു കമ്മറ്റി പ്രമേയം പാസാക്കി. കാഞ്ഞി രപ്പള്ളി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നടക്കുന്ന 10 ലക്ഷത്തോളം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെന്‍ഡര്‍ സമര്‍പ്പിച്ചപ്പോഴാണ് രണ്ടു കരാറുകാര്‍ വ്യാ ജ രേഖകള്‍ സമര്‍പ്പിച്ചത്.നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ടെണ്ടറില്‍ പങ്കെടുക്കുന്നതിന് കരാര്‍ തുകയുടെ 2.5 ശതമാനം തുക അസിസ്റ്റന്റ് എന്‍ജിനിയറുടെ പേരില്‍ പൊതുമേഖലാ ബാങ്കുകളില്‍ നിക്ഷേപിച്ചതിന്റെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണമെന്നാണ് നിയമം. ഇത്ത രത്തില്‍ കരാര്‍ പണിക്ക് ക്വട്ടേഷന്‍ നല്‍കുന്നതിന് രണ്ടു കരാറുകാര്‍ പൂവരണി, പ്ലാശ നാല്‍ എന്നിവിടങ്ങളിലെ എസ്.ബി.ഐ കളില്‍ പണം നിക്ഷേപിച്ചതെന്ന പേരില്‍ ഹാ ജരാക്കിയത് വ്യാജ രേഖകളായിരുന്നു. എസ്.ബി.ഐ യുടെതെന്ന പേരില്‍ നിര്‍മ്മിച്ച കളര്‍ ഫോട്ടോ സ്റ്റാറ്റുകളായിരുന്നു ഇവര്‍ സമര്‍പ്പിച്ചത്.രേഖകളില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ബാങ്കുകളില്‍ നേരിട്ടെത്തി നടത്തിയ അന്വേഷണത്തിലാണ് ഫിക്സഡ് ഡെപ്പോസിറ്റ് രേഖകള്‍ വ്യാജമായിരുന്നുവെന്ന് കണ്ടെത്തിയത്. ഇക്കാര്യം ഉദ്യോഗസ്ഥര്‍ പഞ്ചായത്ത് കമ്മറ്റിയെ ബോധ്യപ്പെടുത്തി യതോടെയാണ് തുടര്‍ നടപടിക്കായി പൊലീസില്‍ പരാതി നല്‍കാന്‍ പഞ്ചായത്തു സമിതി പ്രമേയം പാസാക്കിയത്.