കാഞ്ഞിരപ്പള്ളി: പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നാടു ശുചീകരി ക്കാനുള്ള കര്‍മ്മസേനയുമായി ബിജെപി. പരിസര ശുചീകരണത്തിനൊപ്പം കൊതുകു നശീകരണത്തിനും രോഗബാധിതര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിച്ചു കൊടു ക്കാനും കര്‍മ്മസേനാംഗങ്ങള്‍ സജീവമായിരിക്കും. പനിയെ പ്രതിരോധിക്കാന്‍ ക്രിയാ ത്മക പരിപാടികളുമായാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്.
ബിജെപി സംസ്ഥാന കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ രൂപീകരിച്ച കര്‍മ്മസേന ഇന്നു പുലര്‍ച്ചെ 4.30 മുതല്‍ എല്ലാ ടൗണ്‍ കേന്ദ്രങ്ങളിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. യുവമോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തി ലുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ വാര്‍ഡു തലത്തിലേക്കും വ്യാപിപ്പി ച്ചിട്ടുണ്ട്.
 പനി ബാധിതര്‍ക്ക് രക്തത്തിലെ കൗണ്ട് കുറയുന്ന സാഹചര്യത്തില്‍ ആവശ്യമായ സൗജന്യ രക്തദാനത്തിനായി രക്തദാനസേനയും രൂപീകരിച്ചിട്ടുണ്ട്. നിയോജക മണ്ഡ ലത്തിലെ സര്‍വ്വക്ഷിയോഗത്തിന് ശേഷം ദിവസേന ഏറ്റവും കൂടുതല്‍ പനിബാധിത രെത്തുന്ന കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പനിബാധിതര്‍ക്കും കൂട്ടിരിപ്പു കാര്‍ക്കും ഉച്ചഭക്ഷണ വിതരണവും ചുടുവെള്ള വിതരണവും നടത്തുമെന്ന് ഭാരവാ ഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
എല്ലാ സര്‍ക്കാര്‍ കേന്ദ്രങ്ങളിലും യുവമോര്‍ച്ചയുടെ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കും. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി, ഇടയരിക്കപ്പുഴ, കറുകച്ചാല്‍ എന്നീ പൊതുജനാ രോഗ്യ കേന്ദ്രങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കണ മെന്നും ആരോഗ്യ വകുപ്പ് ഭക്ഷണശാലകളിലെ പരിശോധന് കര്‍ശനമാക്കണമെന്നും ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പനി നിയന്ത്രണവിധേയമാകുന്നതുവരെ കര്‍മ്മസേന പ്രവര്‍ത്തനനിരതമായിരിക്കും. പത്ര സമ്മേളനത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.എന്‍ മനോജ്, ജില്ലാ ട്രഷറര്‍ കെ.ജി കണ്ണന്‍, ജനറല്‍ സെക്രട്ടറി എസ്.മിഥുല്‍, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡ ന്റ് സെഫി ജോര്‍ജ് മാമ്മന്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണു.എസ്. നായര്‍, ബിജെപി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി വി.വി സോമശേഖരന്‍, യുവമോര്‍ച്ച നേതാവ് ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു
രക്തം ആവശ്യമുള്ളവര്‍ വിളിക്കേണ്ട നമ്പര്‍: സെഫി ജോര്‍ജ്ജ് മാമ്മന്‍-8304879040, വിഷ്ണു.എസ്. നായര്‍-9656560275, ശ്രീകാന്ത് ചെറുവള്ളി-9745389542