പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ ത്രിപുരയിൽ നിന്നുള്ള സംഘമെത്തി. കുടുംബശ്രീയെക്കുറിച്ചും തൊഴിലുറപ്പു പദ്ധതിയെക്കുറിച്ചുമൊക്കെ കണ്ടറിഞ്ഞു പഠിക്കാനാണ് ത്രിപുരയിൽ നിന്നുള്ള സർക്കാർ പ്രതിനിധികളായ പന്ത്രണ്ടംഗ സംഘ മെത്തിയത്. 26 വരെ ചിറക്കടവിൽ പഠനപര്യടനം നടത്തും.

ഗ്രാമസഭയുടെ പ്രവർത്തനം, കുടുംബശ്രീ, തൊഴിലുറപ്പ്, സ്ത്രീശാക്തീകരണ പ്രവർത്ത നങ്ങൾ എന്നിവയൊക്കെ സംഘം പഠനവിധേയമാക്കും. കുടുംബശ്രീയുടെ തൊഴിൽസം രംഭങ്ങൾ സന്ദർശിക്കും. കേരളത്തിന്റെ മികവു തിരിച്ചറിഞ്ഞ് ത്രിപുരയിൽ പ്രാവർ ത്തികമാക്കാവുന്നത് സ്വീകരിക്കുകയാണിവരുടെ ലക്ഷ്യം.ഞായറാഴ്ച രാവിലെ സം ഘത്തിന് ചിറക്കടവ് ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ സ്വീകരണം നൽകി.

പ്രസിഡന്റ് ജയാ ശ്രീധർ, വൈസ് പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാർ, പഞ്ചായത്തംഗ ങ്ങൾ, കുടുംബശ്രീ, തൊഴിലുറപ്പു പ്രവർത്തകർ എന്നിവരൊക്കെ ഇവരെ സ്വീകരി ക്കാനെത്തിയിരുന്നു.ഞായറാഴ്ച കുടുംബശ്രീകളിൽ സന്ദർശനം നടത്തി പ്രവർത്തന ങ്ങളെക്കുറിച്ച് പ്രാഥമിക പഠനം നടത്തി. തിങ്കളാഴ്ച കുടുംബശ്രീ തൊഴിൽ യൂണിറ്റു കൾ, പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ആയുർവേദ, ഹോമിയോ ഡിസ്‌പെൻ സറികൾ എന്നിവ സന്ദർശിക്കും.