മ​​ഴ​​യ​​ത്തു പൊ​​ട്ടി​​വീ​​ണ വൈ​​ദ്യു​​ത ലൈ​​നി​​ൽ ​നി​​ന്നു ഷോ​​ക്കേ​​റ്റ് ദ​​ന്പ​​തി​​ക​​ൾ മ​​രി​​ച്ചു.മരി ച്ച ദമ്പതികള്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഇരുപത് വര്‍ഷം മുമ്പ് ചീനിക്കുഴിയിലേ ക്ക് കുടിയേറിയതാണ് .തൊ​​ടു​​പു​​ഴ ചീ​​നി​​ക്കു​​ഴി ക​​ല്ല​​റ​​യ്ക്ക​​ൽ ബാ​​ബു (60), ഭാ​​ര്യ ലൂ​​സി (56) എ​​ന്നി​​വ​​രാ​ണു മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാവിലെ 6.30നാണ് അ​​പ​​ക​​ടം. വീ​​ട്ടി​​ലേ​​ക്കു വെ​​ള്ള​​മെ​​ത്തി​​ക്കു​​ന്ന ഹോ​​സ് അ​​ട​​യ്ക്കാ​​നാ​​യി പു​​ര​​യി​​ട​​ത്തി​​ലേ​​ക്കു പോ​​യ ബാ​​ബു​​വി​​നാ​​ണ് ആ​​ദ്യം ഷോ​​ക്കേ​​റ്റ​​ത്. വൈ​​ദ്യു​​താ​​ഘാ​​ത​​മേ​​റ്റു കി​​ട​​ന്ന ഭ​​ർ​​ത്താ​​വി​​നെ ര​​ക്ഷി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണു ലൂ​​സി​​ക്കു ഷോ​​ക്കേ​​റ്റ​​ത്.

സം​​ഭ​​വമ​​റി​​ഞ്ഞെ​​ത്തി​​യ അ​​യ​​ൽ​​വാ​​സി​​ക​​ൾ കെ​.എ​​സ്ഇ.​​ബി ഉ​​ദ്യോ​​ഗ​​സ്ഥ​​രെ വി​​വ​​ര​​മ​​റി​​യി​​ച്ചു വൈ​​ദ്യു​​തബന്ധം വി​​ച്ഛേ​​ദി​​ച്ച ശേ​​ഷം ഇ​​രു​​വ​​രെ​​യും ക​​രി​​മ​​ണ്ണൂ​​രി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. രാ​​വി​​ലെ പ​​ള്ളി​​യി​​ൽ പോ​​കു​​ന്ന​​തി​​നു മു​​ന്പാ​​യി, നിറഞ്ഞ വാ​​ട്ട​​ർ ടാ​​ങ്കിലേക്കുള്ള ഹോ​​സ് അ​​ട​​യ്ക്കാൻ പോകു ന്പോൾ വീ​​ടി​​ന് 20 മീ​​റ്റ​​റോ​​ളം മാ​​റി പൊ​​ട്ടി​​ക്കി​​ട​​ന്ന വൈ​​ദ്യു​​തലൈ​​നി​​ൽ​നി​​ന്നു ബാ​​ബു​​വി​​നു ഷോ​​ക്കേ​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ബാ​​ബു​​വി​​ന്‍റെ നി​​ല​​വി​​ളി കേ​​ട്ട് അ​​ടു​​ക്ക​​ള​​യി​​ൽ​നി​​ന്നു ഭാ​​ര്യ ലൂ​​സി ഓ​​ടി​​യെ​​ത്തി ര​​ക്ഷി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ ഇ​​വ​​ർ​​ക്കും വൈ​​ദ്യു​​താഘാ​​ത​​മേ​​റ്റു. ഇ​​രു​​വ​​രെ​​യും കാ​​ണാ​​തെ വന്നതി​​നെ​ത്തു​​ട​​ർ​​ന്ന് ബാ​​ബു​​വി​​ന്‍റെ പി​​താ​​വ് ജോ​​സ​​ഫ് അ​​യ​​ൽ​​വീ​​ട്ടി​​ൽ വി​​വ​​ര​​മ​​റി​​യി​​ച്ചു. സ​​മീ​​പ​​ത്തു താ​​മ​​സി​​ക്കു​​ന്ന​​വ​​ർ എ​​ത്തി​​യ​​പ്പോ​​ഴാ​​ണു പു​​ര​​യി​​ട​​ത്തി​​ൽ ഇ​​രു​​വ​​രെ​​യും ഷോ​​ക്കേ​​റ്റ നി​​ല​​യി​​ൽ കാ​​ണു​​ന്ന​​ത്. സ​​മീ​​പ​​വാ​​സി​​യു​​ടെ പു​​ര​​യി​​ട​​ത്തി​​ലൂ​​ടെ ക​​ട​​ന്നുപോ​​കു​​ന്ന വൈ​​ദ്യു​​ത​ലൈ​​ൻ മ​​ഴ​​യി​​ൽ ബാ​​ബു​​വി​​ന്‍റെ പു​​ര​​യി​​ട​​ത്തി​​ലേ​ക്കു പൊ​​ട്ടി​​വീ​​ണ​​താ​​ണ് അ​​പ​​ക​​ട​​ത്തി​​നി​​ട​​യാ​​ക്കി​​യ​​ത്.

ബാ​​ബു​​വി​​ന്‍റെ കാ​​ലി​​ലും ലൂ​​സി​​യു​​ടെ കൈ​​യി​​ലും വൈ​​ദ്യു​​ത കന്പി ചു​​റ്റി പൊ​​ള്ള​​ലേ​​റ്റ നി​​ല​​യി​​ലാ​​യി​​രു​​ന്നു. ചീ​​നി​​ക്കു​​ഴി സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യു​​ടെ മു​​ൻ കൈ​​ക്കാ​​ര​​നാ​​ണ് ബാ​​ബു. ഇ​​പ്പോ​​ൾ വി​​ൻ​​സ​​ന്‍റ് ഡി ​​പോ​​ൾ സൊ​​സൈ​​റ്റി പ്ര​​സി​​ഡ​​ന്‍റും പാ​​രീ​​ഷ് കൗ​​ണ്‍​സി​​ൽ അം​​ഗ​​വു​മാ​ണ്.

മു​​ത​​ല​​ക്കോ​​ട​​ത്തെ ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽനിന്ന് മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ഇന്നു​​ച്ച​ക​​ഴി​​ഞ്ഞു വീ​​ട്ടി​​ലെ​​ത്തി​​ക്കും. സം​​സ്കാ​​രം നാ​​ളെ 2.30ന് ​​ചീ​​നി​​ക്കു​​ഴി സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ൽ. കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത​​യി​​ലെ വൈ​​ദി​​ക​​നും ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി കോ​​ള​​ജ് എം​​എ വി​​ദ്യാ​​ർ​​ഥി​​യു​​മാ​​യ ഫാ. ​ടോ​​ജി​​ൻ ക​​ല്ല​​റ​​യ്ക്ക​​ൽ, ബം​​ഗ​​ളൂരു​​വി​​ൽ ന​​ഴ്സാ​​യി ജോ​​ലി ചെ​​യ്യു​​ന്ന ടോ​​ണ​​ൽ എ​​ന്നി​​വ​​രാ​​ണു മ​​ക്ക​​ൾ. മ​​രു​​മ​​ക​​ൾ: അ​​നു(​ന​​ഴ്സ് ബം​​ഗ​​ളൂരു). മ​​രി​​ച്ച​​വ​​രു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്കു കെഎസ്ഇബി അ​​ഞ്ചു ല​​ക്ഷം രൂപ വീ​​തം നല്കുമെന്നു തൊ​​ടു​​പു​​ഴ ത​​ഹ​​സീ​​ൽ​​ദാ​​ർ ഷൈ​​ജു ജേ​​ക്ക​​ബ് അ​​റി​​യി​​ച്ചു.

ചീ​നി​ക്കു​ഴി എ​ന്ന മ​ല​യോ​ര ഗ്രാ​മ​ത്തി​ൽ കോ​രി​ച്ചൊ​രി​ഞ്ഞ മ​ഴ​യ്ക്കൊ​പ്പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ ജ​ന​ങ്ങ​ളെ തേ​ടി​യെ​ത്തി​യ​ത് ദു​ര​ന്ത വാ​ർ​ത്ത. നാ​ട്ടു​കാ​ർ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​വ​രാ​യി​രു​ന്ന ക​ല്ല​റ​യ്ക്ക​ൽ ബാ​ബു​വി​ന്‍റെ​യും ഭാ​ര്യ ലൂ​സി​യു​ടെ​യും മ​ര​ണം സം​ബ​ന്ധി​ച്ച ദാ​രു​ണ വാ​ർ​ത്ത പ്ര​ദേ​ശ​വാ​സി​ക​ൾ ഞെ​ട്ട​ലോ​ടെ​യാ​ണ് ശ്ര​വി​ച്ച​ത്.

പ​തി​വു​പോ​ലെ പ​ള്ളി​യി​ൽ എ​ത്തു​ന്ന ബാ​ബു​വി​നെ​യും ലൂ​സി​യെ​യും വി​ശു​ദ്ധ കു​ർ​ബാ​ന സ​മ​യ​മാ​യി​ട്ടും പ​ള്ളി​യി​ൽ ക​ണ്ടി​ല്ല. മ​ഴ​മൂ​ലം വൈ​കു​ന്ന​താ​ണെ​ന്നാ​യി​രു​ന്നു പ​തി​വു സ​ഹ​യാ​ത്രി​ക​ർ ക​രു​തി​യ​ത്. രോ​ഗ​മാ​ണെ​ങ്കി​ൽ​പോ​ലും വി​ശു​ദ്ധ കു​ർ​ബാ​ന മു​ട​ക്കു​ന്ന​വ​രാ​യി​രു​ന്നി​ല്ല ഈ ​ദ​ന്പ​തി​ക​ൾ. എ​ന്നാ​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കി​ടെ ചീ​നി​ക്കു​ഴി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ വി​കാ​രി ഫാ. ​ജേ​ക്ക​ബ് വാ​ട്ട​പ്പ​ള്ളി​യി​ൽ​നി​ന്നും കേ​ട്ട വാ​ക്കു​ക​ൾ ഇ​ട​വ​ക​ക്കാ​ർ​ക്ക് വി​ശ്വ​സി​ക്കാ​നാ​യി​ല്ല.

ബാ​ബു​വി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന ജ​യ​നും പൂ​നാ​ട്ട് മോ​ളി​യു​മാ​ണ് ദു​ര​ന്ത​വി​വ​ര​മ​റി​ഞ്ഞ് സം​ഭ​വ​സ്ഥ​ല​ത്ത് ആ​ദ്യ​മെ​ത്തി​യ​ത്. ഇ​വ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ചാ​ണ് മ​റ്റു​ള്ള​വ​ർ ഇ​വി​ടേ​ക്ക് ഓ​ടി​യെ​ത്തി​യ​ത്. പി​ന്നീ​ട് നാ​ട്ടു​കാ​ർ വി​കാ​രി​യ​ച്ച​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ബാ​ബു​വും ഭാ​ര്യ ലൂ​സി​യും നി​ത്യ​ത​യി​ലേ​ക്ക് യാ​ത്ര​യാ​യ വി​വ​രം കേ​ട്ട​തോ​ടെ പ​ള്ളി​യി​ലെ​ത്തി​യ​വ​രും നാ​ട്ടു​കാ​രും ക​ല്ല​റ​യ്ക്ക​ൽ വീ​ട്ടി​ലേ​ക്കും തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കും ഒ​ഴു​കി​യെ​ത്തി. ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ദു:​ഖം സ​ഹി​ക്കാ​നാ​വാ​തെ പൊ​ട്ടി​ക്ക​ര​ഞ്ഞു. കോ​ത​മം​ഗ​ലം രൂ​പ​ത​യി​ലെ വൈ​ദി​ക​നാ​യ ഫാ. ​ടോ​ജി​ൻ ക​ല്ല​റ​യ്ക്ക​ൽ ബാ​ബു- ലൂ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഫാ. ​ടോ​ജി​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്കു​ണ്ടാ​യ ദു​ര​ന്ത​മ​റി​ഞ്ഞ് ഒ​ട്ടേ​റെ വൈ​ദി​ക​രും ക​ന്യാ​സ്ത്രീ​ക​ളും ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്നു. പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ ജ​ന​പ്ര​തി​നി​ധി​ക​ളും ആ​ശു​പ​ത്രി​യി​ലെ​ത്തി.

മ​ര​ണ​ത്തി​നും വേ​ർ​പി​രി​ക്കാ​നാ​വാ​തെ…

തൊ​ടു​പു​ഴ: ദു​ര​ന്തം വൈ​ദ്യു​തി​യു​ടെ രൂ​പ​ത്തി​ൽ ക​ല്ല​റ​യ്ക്ക​ൽ കു​ടും​ബ​ത്തി​നു​മേ​ൽ നി​പ​തി​ച്ച​പ്പോ​ൾ നാ​ട്ടു​കാ​ർ​ക്ക് ന​ഷ്ട​മാ​യ​ത് സ്നേ​ഹ സൗ​ഹൃ​ദ​ത്തി​ന്‍റെ ഉ​ട​മ​ക​ളാ​യ ദ​ന്പ​തി​ക​ളെ. ജീ​വി​ത​ത്തി​ൽ എ​പ്പോ​ഴും ഒ​രു​മി​ച്ചു​ന​ട​ന്ന ഇ​വ​രെ മ​ര​ണ​ത്തി​ലും വേ​ർ​പി​രി​ക്കാ​നാ​യി​ല്ല.

ബാ​ബു​വും ലൂ​സി​യും അ​യ​ൽ​ക്കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും എ​ന്താ​വ​ശ്യ​മു​ണ്ടെ​ങ്കി​ലും ഓ​ടി​യെ​ത്തു​ന്ന​വ​രാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പ് പൊ​ൻ​കു​ന്ന​ത്തു​നി​ന്നാ​ണ് പി​താ​വ് ജോ​സ​ഫും കു​ടും​ബാം​ഗ​ങ്ങ​ളും ചീ​നി​ക്കു​ഴി​യി​ൽ താ​മ​സ​ത്തി​നെ​ത്തു​ന്ന​ത്. ഇ​വി​ടെ വാ​ങ്ങി​യ ര​ണ്ട​ര​യേ​ക്ക​ർ ഭൂ​മി​യി​ൽ റ​ബ​ർ കൃ​ഷി​യും മ​റ്റും ന​ട​ത്തി​യാ​ണ് കു​ടും​ബം ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇ​തോ​ടൊ​പ്പം ആ​ടു​വ​ള​ർ​ത്ത​ലും കോ​ഴി​വ​ള​ർ​ത്ത​ലും ഉ​ണ്ടാ​യി​രു​ന്നു.

ബാ​ബു​വും ഭാ​ര്യ ലൂ​സി​യു​മാ​ണ് കൃ​ഷി​പ്പ​ണി​ക​ളെ​ല്ലാം ചെ​യ്തി​രു​ന്ന​ത്. പ​ള്ളി​യി​ലെ​യും ഇ​ട​വ​ക​യി​ലെ​യും എ​ല്ലാ​കാ​ര്യ​ങ്ങ​ൾ​ക്കും മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്നു ബാ​ബു. മു​ൻ​പ് പ​ള്ളി​യി​ലെ കൈ​ക്കാ​ര​നു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റും പാ​രീ​ഷ് കൗ​ണ്‍​സി​ൽ അം​ഗ​വു​മാ​ണ്.

വി​ധി​യു​ടെ ക്രൂ​ര​ത​യ്ക്കു​മു​ന്നി​ൽ പ​ക​ച്ച് ജോ​സ​ഫ് ചേ​ട്ട​ൻ

ഇ​ന്ന​ലെ രാ​വി​ലെ​ വ​രെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​നും മ​രു​മ​ക​ളും യാ​ത്ര​യാ​യ വി​വ​രം ക​ല്ല​റ​യ്ക്ക​ൽ ജോ​സ​ഫ് ചേ​ട്ട​ൻ അ​റി​ഞ്ഞ​ത് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ്. ജീ​വി​ത സാ​യാ​ഹ്ന​ത്തി​ൽ താ​ങ്ങും ത​ണ​ലു​മാ​യി കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​രാ​ണ് നി​ന​ച്ചി​രി​ക്കാ​തെ വി​ധി​യു​ടെ ക്രൂ​ര​ത​ക്കി​ര​യാ​യ​ത്.

രാ​വി​ലെ പു​ര​യി​ട​ത്തി​ലേ​ക്കു​പോ​യ മ​ക​നെ​യും പി​ന്നാ​ലെ അ​ന്വേ​ഷി​ച്ചു​പോ​യ മ​രു​മ​ക​ളെ​യും കു​റെ​സ​മ​യം ക​ഴി​ഞ്ഞി​ട്ടും കാ​ണാ​താ​യ​പ്പോ​ൾ 85 വ​യ​സു​കാ​ര​നാ​യ ജോ​സ​ഫ് ചേ​ട്ട​നാ​ണ് അ​ടു​ത്ത വീ​ട്ടി​ൽ വി​വ​ര​മ​റി​യി​ച്ച​ത്. പി​ന്നീ​ട് ബാ​ബു​വി​നെ​യും ലൂ​സി​യെ​യും നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​പ്പോ​ഴും ജോ​സ​ഫി​നെ വി​വ​രം അ​റി​യി​ച്ചി​ല്ല.

ഇ​തി​നി​ടെ നാ​ട്ടു​കാ​രി​ൽ ചി​ല​രും പ​രി​ചി​ത​മ​ല്ലാ​ത്ത മു​ഖ​ങ്ങ​ളും വീ​ട്ടി​ൽ എ​ത്തി​യ​തോ​ടെ എ​ന്തോ അ​ന​ർ​ഥം സം​ഭ​വി​ച്ച​തി​ന്‍റെ സൂ​ച​ന​ക​ൾ ഇ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ചു. ഉ​ച്ച​ക്കു​ശേ​ഷം വീ​ട്ടി​ലെ​ത്തി​യ വൈ​ദി​ക​രാ​ണ് ദു​ര​ന്ത​വി​വ​രം ഇ​ദ്ദേ​ഹ​ത്തോ​ട് പ​റ​ഞ്ഞ​ത്. ബാ​ബു-​ലൂ​സി ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഫാ. ​ടോ​ജി​നും ടോ​ണ​ലും വീ​ട്ടി​ലെ​ത്തി​യ​തോ​ടെ അ​തു​വ​രെ അ​ട​ക്കി നി​ർ​ത്തി​യി​രു​ന്ന ദു​ഖം അ​ണ​പൊ​ട്ടി​യൊ​ഴു​കി. വീ​ട്ടി​ലെ​ത്തി​യ പ്രി​യ​പ്പെ​ട്ട​വ​ർ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും താ​ങ്ങാ​നാ​വു​ന്ന​താ​യി​രു​ന്നി​ല്ല ഈ ​വേ​ർ​പാ​ട്.