കാഞ്ഞിരപ്പള്ളി: താലൂക്കിൽ നടത്തിയ അദാലത്തിൽ പരാതി പ്രളയം. 9 പഞ്ചായ ത്തുകളും 13 വില്ലേജുകളും ഉൾപ്പെടുന്ന കാഞ്ഞിരപ്പള്ളി താലൂക്കിൽ ജില്ലാ കളക്ടർ ബി.എസ് തിരുമേനിയുടെ അധ്യക്ഷതയിൽ നടത്തിയ അദാലത്തിൽ ലഭിച്ചത് 85 പരാതികൾ. പരാതികൾക്ക് പതിനഞ്ച് ദിവസങ്ങൾക്കുള്ളിൽ തീർപ്പ് കൽപ്പിച്ച് പരാതിക്കാരെ അറിയക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ വകുപ്പുകൾക്ക് കളക്ടർ നിർദേശം നൽകി.

മുൻപ് ലഭിച്ച 65 പരാതികളിൽ 40 എണ്ണത്തിനും പൂർണ്ണമായും തീർപ്പാക്കിയതായി തഹസിൽദാർ ജോസ് ജോർജ് അറിയിച്ചു. പട്ടയം, റീ സർവ്വേ തുടങ്ങിയ പരാതിക ളാണ് അദാലത്തിൽ ഏറെയും ലഭിച്ചത്. ഇതിൽ എരുമേലി തെക്ക് വില്ലേജിലെ പറയകാവിൽ സാവിത്രി രവീന്ദ്രൻ, കാവുങ്കൽ കൃഷ്ണൻകുട്ടി, പുന്നത്തറ ജോർജ്കൂട്ടി, എരുമേലി വടക്ക് വില്ലേജിലെ മുളകുകൊടിയിൽ ഉലഹന്നാൻ എം.എം, ചെറുവള്ളി വില്ലേജിലെ ആണ്ടൂർത്താഴെ ബിന്ദു അനിൽ എന്നിവർക്ക് പട്ടയം നൽകി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനായി ഓൺലൈനിലൂടെ അപേക്ഷ നൽകി യ 64 പേർക്ക് 5.55 ലക്ഷം രൂപയും അദാലത്തിൽ കൈമാറി. റേഷൻ കാർഡ് മുൻഗണ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരുടെയും താത്കാലിക റേഷൻകാർഡ് മാറ്റി സ്ഥിരമായ റേഷൻകാർഡ് നൽകണമെന്നും ആവശ്യപ്പെട്ടും പരാതികളെത്തി. അർഹതയുണ്ടായിട്ടും ആനൂകൂല്യങ്ങൾ നഷ്ടമാകുന്നവെന്നാണ് പരാതിക്കാരുടെ ആരോപണം. നേഴ്‌സിങ്, കാർഷിക, വീട് വയക്കുവാൻ തുടങ്ങി ബാങ്കിൽ നിന്നും വായ്പയെടുത്ത തിരിച്ചടയ്ക്കുവാർ നിർവാഹമില്ലാത്തവർക്ക് വായ്പയിൽ കുറവ് നൽകണമെന്നും ആവശ്യപ്പെട്ടും പരാതിയെത്തി.

മക്കൾ വീട്ടിൽ നിന്നും ഇറക്കി വിടാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് തമ്പലക്കാട് സ്വദേശിനിയ വയോദിക സമർപ്പിച്ച പരാതിയിൽ നടപടി സ്വീകരിക്കാൻ കളക്ടർ ആർ.ഡി.ഒ യ്ക്ക് നിർദേശം നൽകി. എരുമേലി പഞ്ചായത്തിലെ 1,2,3 വാർഡു കളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണന്നതിന് ജല വിഭവ വകുപ്പിന് കളക്ടർ നിർദേശം നൽകി. ജില്ലാ കള്ക്ടർ ആധ്യക്ഷത വഹിച്ച യോഗത്തിൽ തഹസി ൽദാർ ജോസ് ജോര്ജ്, എ.ഡി.എംകെ. രാജൻ, തഹസിൽദാർ എൽ.ആർ ജോസഫ് കെ. ജോർജ് തുടങ്ങിയവർ സംസാരിച്ചു. വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ചു ള്ള ഉദ്യോഗസ്ഥർ അദാലത്തിൽ പങ്കെടുത്തു.