എരുമേലി : കോട്ടയം ജില്ലാ കളക്ടർ സി എ ലതയ്ക്ക് എരുമേലി സിറ്റി മെഡിക്കൽ ഷോപ്പുടമ തുമ്പമൺതോപ്പിൽ പ്രകാശ് ടോമിൻറ്റെ ഹൃദയം നിറഞ്ഞ നന്ദി. കളക്ടറേറ്റിനടുത്ത് മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് പ്രവർത്തിക്കുന്നില്ലെന്ന പ്രകാശിൻറ്റെ പരാതി കിട്ടി മണിക്കൂറുകൾക്ക കമാണ് കളക്ടർ നടപടികൾ സ്വീകരിച്ചത്.

ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ പടികൾ ചവിട്ടി മുകൾ നില വരെ കയറേണ്ടി വന്നപ്പോൾ ഹൃദ്രോഗിയായ പ്രകാശ്  അവശനാവുകയാ യിരുന്നു. തിരികെ ഇറങ്ങിയപ്പോഴും ക്ഷീണവും തളർച്ചയും നേരിട്ടു. എരുമേലിയിലെത്തിയ ഉടൻ തന്നെ പ്രകാശ് തനിക്ക് നേരിട്ട പ്രയാസം വിവരിച്ച്  കത്തെഴുതി ജില്ലാ കളക്ടർക്ക് രജിസ്റ്റേർഡ് പോസ്റ്റൽ ആയി അയച്ചു. ദിവസങ്ങൾക്കുളളിൽ കളക്ടറുടെ മറുപടി പ്രകാശിനെ തേടിയെത്തി.

നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ വ്യസനമറിയിക്കുന്നെന്നും നടപടികൾ അടിയന്തിരമായി സ്വീകരിച്ച് ലിഫ്റ്റ് പ്രവർത്തനക്ഷമം ആക്കിയിട്ടുണ്ടെ ന്നുമായിരുന്നു മറുപടിയിൽ. മിനി സിവിൽ സ്റ്റേഷനിൽ ഫോണിൽ ബന്ധപ്പെട്ട പ്രകാശിന് ദിവസങ്ങളായി തകരാറിലായി പ്രവർത്തിക്കാ തിരുന്ന ലിഫ്റ്റ് പ്രവർത്തനക്ഷമമായെന്ന മറുപടിയും കിട്ടി.

പോലിസ് കംപ്ലയിൻറ്റ് സെൽ അഥോറിറ്റിയുടെ ഹിയറിംഗിൽ പങ്കെടു ക്കാൻ കഴിഞ്ഞയിടെ പോയപ്പോഴാണ് ലിഫ്റ്റ് പ്രവർത്തിക്കാതിരുന്നത് മൂലം പ്രകാശ് ബുദ്ധിമുട്ടിയത്. മുകളിലെ നിലയിൽ നടന്ന ഹിയറിംഗിൽ പങ്കെടുക്കാനെത്തിയ പലരും പ്രായം ചെന്നവരും രോഗികളുമായിരു ന്നു. ഇവരും ക്ലേശിച്ചാണ് പടികൾ കയറിയതെന്ന് പ്രകാശ് പറഞ്ഞു.

രക്ത ധമനികളിൽ  നേരിട്ട തടസങ്ങൾ ശസ്ത്രക്രിയയിലൂടെ ഭേദമാക്കി ചികിത്സയെ തുടർന്ന് വിശ്രമിക്കുന്ന പ്രകാശിന് പടികൾ കയറേണ്ടി വന്നപ്പോൾ കിതപ്പും തലചുറ്റലുമനുഭവപ്പെട്ടിരുന്നു. പരാതി കിട്ടിയ ഉടനെ നടപടികൾ സ്വീകരിച്ച കളക്ടർക്ക് അകമഴിഞ്ഞ നന്ദി പറയുന്നു പ്രകാശ്.