അപരന്മാര്‍ അരങ്ങുവാഴും കാലത്ത് അതില്‍നിന്നും വ്യത്യസ്ഥനായി ആരാധനാകഥാപാത്രമായ മഹാനടന്‍ ജയനെ ജീവിതത്തിന്റെ ഫ്രയിമില്‍ പകര്‍ത്തുകയാണ് 31–ാം മൈല്‍ മംഗലത്ത് വീട്ടില്‍ പോള്‍. പുരുഷസൗന്ദര്യത്തിന്റെ തിളക്കം ജയനിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയിരുന്ന സമയത്ത് ജയന്‍ നടക്കുന്നത് പോലെ നടക്കുക, ജയന്‍ സംസാരിക്കും പോലെ സംസാരിക്കുക, jayan 1ജയനെപ്പോലെ നോക്കുക, ജയന്റേത് പോലുള്ള ബെല്‍ബോട്ടം ബാന്റ് തയ്പ്പിക്കുക തുടങ്ങി ഒരു ചെറിയ ജയനെങ്കിലും ആവുക എന്നത് അക്കാലത്തെ യുവാക്കളുടെ സ്വപാനമായിരുന്നു. എന്നാല്‍ യാതൊന്നും ചെയ്യാതെതന്നെ ശരീരപ്രകൃതംകൊണ്ടും മുഖ സാദൃശ്യം കൊണ്ടും പോളിന് ജയനോടുള്ള സാമ്യം കണ്ടറിഞ്ഞ കൂട്ടുകാര്‍ അന്നു മുതല്‍ പോളിനെ ജയന്‍ എന്ന് വിളിച്ചു തുടങ്ങി.

പിന്നീട് ചെറിയ ചെറിയ പരിപാടികളില്‍ ജയനെ അനുകരിച്ച് പോള്‍ അരങ്ങിലെത്തി. ജയന്റെ സംസാരവും അതേപടി പകര്‍ത്തിയായിരുന്നു പിന്നീടുള്ള ജീവിതം വെള്ളിത്തിരയില്‍ പാട്ടിനൊപ്പം മാസ്മരീക ചുവടുകളുമായി എത്തുന്ന ജയന്‍ എന്നും ജനങ്ങളുടെ ഹരമായിരുന്നു. പാടി അഭിനയിക്കുന്നതിലും ഭാവങ്ങള്‍ ഏറെയുണ്ടായിരുന്ന മഹാനടന്റെ ചലനങ്ങള്‍ പോലും പോളിന് ഹൃദ്യസ്ഥമാണ്.

jayan 2റോയല്‍ എന്‍ഫീല്‍ഡിലാണ് പോളിന്റെ യാത്ര. കല്യാണങ്ങളിലും ആഘോഷവേളകളിലും ഒക്കെ ചെല്ലുമ്പോള്‍ ആളുകള്‍ ശ്രദ്ധിക്കുകയും പലരും സെല്‍ഫിയെടുക്കുവാന്‍ ചുറ്റും കൂടുകയും ചെയ്യും. മേക്കപ്പില്ലാതെ പോളിനെകണ്ടാലും ജയനോട് സാദൃശ്യം ഏറെയുണ്ട്. മിമിക്രി കലാകാരന്മാരില്‍ നിന്നും വ്യത്യസ്ഥനായി

അമിതമായ അഭിനയമില്ലാതെയാണ് പോള്‍ വേദികളില്‍ എത്തുന്നത്. സ്വന്തം ജീവിതത്തിലും നടപ്പും ഇരുപ്പും ഭാവവുമെല്ലാം ജയന്റെ തന്നെ. നടന്‍ ജയന്റെ വീട്ടില്‍ പോകുകയും ബന്ധുക്കളോടൊത്ത് സമയം ചിലവഴിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ എല്ലാം പിന്നില്‍ മഹാനടനോടുള്ള ആരാധനയാണെന്ന് പോള്‍ പറയുന്നു

എന്തായാലും മുണ്ടക്കയം ടൗണുവഴി ബുള്ളറ്റില്‍ പോള്‍ പാഞ്ഞുപോകുമ്പേള്‍ മിന്നായെ പോലെയെങ്കിലും ഒന്ന് തിരിഞ്ഞ് നോക്കാത്തവര്‍ ഉണ്ടാകില്ല. അതിനാല്‍ തന്നെ മഹാനടന്റെ ഓര്‍മ്മകള്‍ ഈ നാട്ടില്‍ പോളിലൂടെ ജീവിക്കുകയാണ്.