കാഞ്ഞിരപ്പള്ളി:ബബിതയ്ക്കും മകള്‍ സൈബക്കും ഒരു ലക്ഷം രൂപ വാഗ്ദാനം നല്കിയ യൂത്ത് ഫ്രണ്ട് എം നേതാക്കളെ കാണാനില്ലാ…?  കോടതി ഉത്തരവിനെ തുടര്‍ന്ന് സ്വന്തം വീടും സ്ഥലവും നഷ്ടപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശി ബബിതക്കും മകള്‍ സൈബയുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ ക്കായി ഒരു ലക്ഷം രുപ നല്‍കാന്‍ കേരളാ യൂത്ത്ഫ്രണ്ട് എം സംസ്ഥാന കമറ്റി തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞകടമ്പില്‍ അറിയിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന്  കാഞ്ഞിരപ്പള്ളി താലുക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബബിതയെ സന്ദര്‍ശിച്ചാണ് യൂത്ത് ഫ്രണ്ട് നേതാക്കള്‍ സഹായം വാഗ്ദാനം ചെയ്തത്. ഒരു ലക്ഷം രൂപ ഉടന്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം.
kalayil strip
സെന്റ് ഇംഫ്രസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ്സിലെ വിദ്യാര്‍ത്ഥിനി സൈബയുടെ തുടര്‍വിദ്യാഭ്യാസത്തി നായി ഈ പണം ഉപയോഗിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാന ഭാരവാഹികളായ ഷാജി പാബുരി ,ജോളി മടുക്കക്കുഴി, ജോയി സി കാപ്പന്‍, ജില്ലാ പ്രസ്സിഡന്റ് പ്രസാദ് ഉരുളിക്കുന്നം, നിയോജക മണ്ഡലം പ്രസി ഡ ന്റ് അജിത് മുതിരമല, അജു പനയ്ക്കല്‍ എന്നി നേതാക്കക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു വാഗ്ദാനം.splash 1