st-joseph

aunchi-stripകാഞ്ഞിരപ്പള്ളി:ഇംഗ്ലീഷ് വാക്കുകളുടെ സ്‌പെല്ലിംഗ് തിരിച്ച് പറഞ്ഞ് കാഞ്ഞിര പ്പള്ളിക്കാരിയായ വീട്ടമ്മ ഗിന്നസ് റെക്കോര്‍ഡ് തകര്‍ത്തു. കുറഞ്ഞ സമയത്തി നുള്ളില്‍ കൂടുതല്‍ വാക്കുകള്‍ തിരിച്ച് പറഞ്ഞാണ് കാഞ്ഞിരപ്പള്ളി ചേപ്പുംപാറ സ്വദേശി ലത ആര്‍ പ്രസാദ് ഗിന്നസ് റെക്കോര്‍ഡ് തകര്‍ത്തത്.guiness-latha ചേപ്പുംപാറ കളരിക്കല്‍ കെ എന്‍ രാജേന്ദ്രപ്രസാദിന്റെ ഭാര്യയാണ് ലത ആര്‍ പ്രസാദ്. ഒരു മിനിറ്റ് ഇരുപത്തിമൂന്ന് സെക്കന്റില്‍ അന്‍പത് ഇംഗ്ലീഷ് വാക്കുകള്‍ തിരിച്ച് പറഞ്ഞ് ഹിമാചല്‍ സ്വദേശി ശിശിര്‍ സ്ഥാപിച്ച ഗിന്നസ് റെക്കോര്‍ഡാണ് ലത പഴങ്കഥയാക്കിയത്.ഒരു മിനിറ്റ് പതിനഞ്ച് സെക്കന്റില്‍ അന്‍പത്തഞ്ച് ഇംഗ്ലീഷ് വാക്കുകള്‍ തിരിച്ച് പറഞ്ഞാണ് ലത റെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്. പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തില്‍ ക്ഷണിക്കപ്പെട്ട സദസിന് മുന്‍പി ലായിരുന്നു ഈ വീട്ടമ്മയുടെ അത്ഭുത പ്രകടനം.guiness-latha-3യൂണിവേഴ്‌സല്‍ റിക്കാര്‍ഡ് ഫോറത്തിന്റെ ചീഫ് എഡിറ്ററും, ഗിന്നസ് ജേതാവു മായ ഡോ.സുനില്‍ ജോസഫിന്റെ നിരീക്ഷണത്തിലാണ് റെക്കോര്‍ഡ് തകര്‍ത്ത തിരിച്ച് പറച്ചില്‍ നടന്നത്. വീഡിയോ ക്യാമറയില്‍ ചിത്രീകരിച്ച ലതയുടെ പ്രക ടനം ഉടന്‍ തന്നെ ഗിന്നസ് അധികൃതര്‍ക്ക് കൈമാറും.അധികം വൈകാതെ തന്നെ ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകും എന്നാണ് പ്രതീക്ഷ.guiness-latha-main കോതമംഗലത്ത് സ്വകാര്യ കോളേജില്‍ അധ്യാപികയായിരുന്ന ലത പിന്നീട് അധ്യാ പകവൃത്തിയില്‍ നിന്നും പിന്‍മാറി. കവയത്രിയും, മികച്ച പ്രഭാഷക യുമാണ് ഈ വീട്ടമ്മ. ഡോ.എന്‍ ജയരാജ് എം.എല്‍ എ അടക്കമുള്ള പ്രമുഖര്‍ ഗിന്നസ് റെക്കോര്‍ഡ് തകര്‍ത്തലതയെ അഭിനന്ദിച്ചു.akjjjjjjm