കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്തിന് സമീപമാണ് കെ.ടി.ഡി.സിയുടെ ബിയര്‍ പാര്‍ലര്‍ വെളളിയാഴ്ച്ച രാവിലെ പതിനൊന്ന് മണി മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചത്.2100 സ്‌ക്വയര്‍ ഫീറ്റുള്ള രണ്ട് ഹാളുകളിലായാണ് പ്രവര്‍ത്തനം. ഒരണ്ണം ബിയര്‍ പാര്‍ലറാ യും മറ്റൊന്ന് റെസ്റ്റോറന്റായുമായാണ് പ്രവര്‍ത്തനം.റെസ്റ്റോറന്റില്‍ ബിയര്‍ സപ്ലൈ ചെയ്യില്ല.മണ്ണാറക്കയത്തിന് സമീപത്തെ മുണ്ടുവേലി കുന്നേല്‍ ബില്‍ഡിംഗിന്റ ഒന്നാം നിലയിലാണ് പ്രവര്‍ത്തനം.

പൊന്‍കുന്നത്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന സ്ഥാപനമാണ് കാഞ്ഞിരപ്പള്ളിയിലേക്ക് മാ റ്റിയിരിക്കുന്നത്. രാവിലെ പതിനൊന്ന് മണി മുതല്‍ രാത്രി പതിനൊന്ന് മണിവരെയാ ണ് പ്രവര്‍ത്തന സമയം. മാനേജരെ കൂടാതെ പത്ത് സ്റ്റാഫുകള്‍ ഉള്‍പ്പെടെയാണ് കെ.ടി. ഡി.സി ബിയര്‍ പാര്‍ലര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

കെ ടി ഡി.സി യുടെ ബിയര്‍ പാര്‍ലറിന് നേരത്തെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ അനുമതി ലഭിച്ചിരുന്നു. 2017 മെയ് 10ന് ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റിയാണ് ബിയര്‍ പാര്‍ലറിന് അനുമതി നല്‍കിയത്.കാര്യമായ എതിര്‍പ്പില്ലാതെയാണ് കെ ടി ഡി സി യുടെ ബിയര്‍ പാര്‍ലറിന് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മറ്റി 2017 മെയ് 10ന്‌നുമതി നല്‍കിയത്.പഞ്ചായത്ത് കമ്മറ്റിയില്‍ രണ്ടാമത്തെ അജണ്ടയായാണ് അന്ന് വിഷയം പരിഗണയ്‌ക്കെടുത്തത്.

പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീറാണ് ബിയര്‍ പാര്‍ലര്‍ തുടങ്ങാന്‍ അനുമതി തേടിയുള്ള കെ ടിഡി സി യുടെ അപേക്ഷ കമ്മറ്റിയില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം ബിയര്‍ പാര്‍ലറിന് അനുമതി നല്‍കരുത് എന്ന് നിലപാടെടുത്ത പ്പോള്‍ കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ ഇക്കാര്യത്തില്‍ രണ്ട് തട്ടിലായിരുന്നു.

കേരള കോണ്‍ഗ്രസിലെ നൈനാച്ചന്‍ വാണിയപ്പുരയ്ക്കല്‍ ബിയര്‍ പാര്‍ലറിനെ എതിര്‍ ത്തപ്പോള്‍ ടോംസ് ആന്റണി അനുമതി നല്‍കാം എന്ന നിലപാടെടുത്തിരുന്നു.ഏക ബി ജെ പി അംഗവും അനുമതി നല്‍കാനുള്ള നീക്ക ത്തെ എതിര്‍ത്തു. ബിയര്‍ പാര്‍ലറിന് അനുമതി നല്‍കണം എന്നതായിരുന്നു എല്‍ ഡി എഫ് അംഗങ്ങളുടെ നിലപാട്.